എം.വി.ഗോവിന്ദനെതിരായ പരാമര്‍ശം; സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് തിരിച്ചടി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് തിരിച്ചടി. തന്നെ കൊച്ചിയില്‍ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
ഭീഷണി ഉള്ളതിനാല്‍ ചോദ്യം ചെയ്യലിനായി തളിപ്പറമ്പില്‍ ഹാജരാകാനാവില്ലെന്നായിരുന്നു സ്വപ്നയുടെ വാദം. ഭീഷണി ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ അപേക്ഷ നല്‍കാമെന്ന് കോടതി പറഞ്ഞു. ഹാജരാകാന്‍ പറഞ്ഞ സമയം കഴിഞ്ഞെന്ന് സ്വപ്ന അറിയിച്ചെങ്കിലും പുതിയ നോട്ടീസ് പുറപ്പെടുവിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യം ഉണ്ടെന്നും അപ്പോള്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍ നിന്ന് പിന്മാറാന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിജേഷ് പിള്ള വഴി മുപ്പത് കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
എം.വി.ഗോവിന്ദനെതിരായ പരാമര്‍ശം; സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് തിരിച്ചടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."