മുട്ടില്‍ മരംമുറി; അന്വേഷണം തുടരുന്നു, എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിലെന്ന് മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയില്‍
തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. മരം മുറിക്കലുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിലാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി തീരുമാനിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന് നിയമസഭയില്‍ പറഞ്ഞു.
അതേസമയം ജനവാസമേഖലയിലേക്കുള്ള വന്യ മൃഗങ്ങളുടെ പ്രവേശനം തടയാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ തുരുത്താന്‍ റാപ്പിഡ് ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരം ഇപ്പോഴുള്ളത് കുറവാണെന്ന് ശശീന്ദ്രന് തന്നെ സഭയില്‍ സമ്മതിച്ചു. വിള ഇന്‍ഷുറന്‍സ് എടുക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നാണ് മന്ത്രിയുടെ ഉപദേശം. ഇതിലൂടെ നാലിരട്ടിയോളം നഷ്ടപരിഹാരം ഉറപ്പാക്കാമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."