HOME
DETAILS

മനുഷ്യാവകാശവുംഫലസ്തീനികളും

  
backup
December 09 2023 | 18:12 PM

human-rights-and-the-palestinians

കെ.എ.സലീം

1917 ഒക്ടോബറിലെ ബാൽഫർ പ്രഖ്യാപനത്തിന് ശേഷം അനധികൃത ജൂത കുടിയേറ്റത്തിനെതിരേ ആദ്യമായി ഫലസ്തീനിൽ പ്രതിഷേധമുണ്ടാകുന്നത് 1936ലാണ്. 1939 ആയപ്പോഴേക്കും ബ്രിട്ടിഷ് സൈന്യം പ്രതിഷേധം അടിച്ചമർത്തി. ഉസ്മാനിയാ ഖിലാഫത്തിന്റെ തകർച്ചയ്ക്ക് ശേഷം ഫലസ്തീൻ ബ്രിട്ടിഷ് നിയന്ത്രണത്തിലായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ 1917ൽ, മുസ്തഫാ കമാൽ അത്താതുർക്ക് അപ്രതീക്ഷിതമായ സൈനിക പിൻമാറ്റം നടത്തിയതാണ് അൽഖുദ്‌സ് ബ്രിട്ടിഷ് നിയന്ത്രണത്തിലാകാനും 35,000 ഉസ്മാനിയ സൈനികർ കൊല്ലപ്പെടാനും ഇടയാക്കിയത്. 75,000 തുർക്കി സൈനികർ അന്ന് തടവുകാരായി. ഒന്നാം ലോക മഹായുദ്ധത്തിൽ ഉസ്മാനിയ സൈന്യത്തിനേറ്റ ഏറ്റവും വലിയ നഷ്ടമായിരുന്നു അത്.

അന്ന് മുതൽ ഫലസ്തീൻ ബ്രിട്ടിഷ് നിയന്ത്രണത്തിലാണ്. ഇന്നത്തെ ജൂതകുടിയേറ്റത്തിലേക്കും ഫലസ്തീനികൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളിലേക്കും വിവേചനങ്ങളിലേക്കും വംശഹത്യയിലേക്കും നയിച്ചത് ഈ പരാജയമാണ്.ബ്രിട്ടിഷുകാർ ഫലസ്തീൻ കീഴടക്കുമ്പോൾ മൊത്തം ജനസംഖ്യയുടെ ആറു ശതമാനം മാത്രമായിരുന്നു ജൂതൻമാർ. 1918 മുതൽ 1947 വരെയുണ്ടായ കുടിയേറ്റം ജൂത ജനസംഖ്യ 33 ശതമാനമാക്കി. 1936ലും പിന്നാലെ 39ലും ഫലസ്തീനിൽ പ്രതിഷേധമുണ്ടാകുന്നത് ഈ ആസൂത്രിതമായ ജനസംഖ്യാ അട്ടിമറി മൂലമാണ്. അക്കാലത്ത് തന്നെ സയണിസ്റ്റ് സായുധ സംഘടങ്ങൾ ഫലസ്തീനികളെ ആക്രമിക്കാനും ആട്ടിയോടിക്കാനും അവരുടെ ഭൂമി പിടിച്ചെടുക്കാനും തുടങ്ങിയിരുന്നു.

ബ്രിട്ടിഷ് രേഖ പ്രകാരം 1920നും 1946നും ഇടയിൽ 376,415 യൂറോപ്യൻ ജൂതൻമാരാണ് ഫലസ്തീനിലേക്ക് കുടിയേറിയത്. ഈ കാലത്ത് തന്നെ ഫലസ്തീനി ജനതയ്‌ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമായിരുന്നു. ഒക്ടോബർ ഏഴിന് തുടങ്ങിയ 15,000 ഫലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്‌റാഈൽ അതിക്രമം ഫലസ്തീന്റെ ചരിത്രത്തിലെ നിരവധി കൂട്ടക്കൊലകളോട് ചേർത്തുവയ്ക്കാനെയുള്ളൂ. ഇപ്പോഴത്തെ ആക്രമണത്തിൽ മരിച്ചവരിൽ പതിനായിരത്തിലധികം പേർ സ്ത്രീകളും കുട്ടികളുമാണ്.


1947ലാണ് വിഷയം യു.എന്നിലെത്തുകയും യു.എൻ ഫലസ്തീനെ വിഭജിക്കുകയെന്ന ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നത്. യു.എന്നിലെ 181ാം പ്രമേയപ്രകാരം ഫലസ്തീനിലെ 55 ശതമാനം ഭൂമി വിഭജിച്ച് ജൂതൻമാർക്ക് നൽകണം. തദ്ദേശീയരായ ഫലസ്തീനികൾക്ക് 45 ശതമാനം ഭൂമി മാത്രം. ജറുസലേമിന്റെ അന്താരാഷ്ട്ര നിയന്ത്രണമുള്ള പ്രദേശമായി പ്രഖ്യാപിക്കുകയും വേണമെന്നായിരുന്നു നിർദേശം. ഈ നിർദേശത്തിൽ തന്നെ അനീതിയുണ്ടായിരുന്നു. എന്നാലും ഇത് നടപ്പാക്കിയില്ല.

ഇസ്‌റാഈൽ ജറുസലേമിനെ രണ്ടായി വിഭജിച്ച് അവരുടെ നിയന്ത്രണത്തിലാക്കി. വെസ്റ്റ് ജറുസലേം ജൂത നിയന്ത്രണത്തിലായപ്പോൾ ഈസ്റ്റ് ജറുസലേം ഫലസ്തീനി ഭൂരിപക്ഷ പ്രദേശമായി നിന്നു. 1967ലെ യുദ്ധത്തിൽ വെസ്റ്റ് ബാങ്കിനൊപ്പം ഈസ്റ്റ് ജറുസലേമും ഇസ്‌റാഈൽ കൈക്കലാക്കി. ഈസ്റ്റ് ജറുസലേമിലാണ് അൽ അഖ്‌സ പള്ളിയുള്ളത്.
ഫലസ്തീനികൾക്ക് നേരെ നടന്ന ഏറ്റവുംവലിയ മനുഷ്യാവകാശ ലംഘനം 1948ലെ നഖ്ബയാണ്.

ഫലസ്തീനികളെ സയണിസ്റ്റ് സായുധ സൈന്യം കൂട്ടത്തോടെ കുടിയിറക്കിവിടുകയും അവരുടെ വീടും ഭൂമിയും കൃഷിയിടങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. 750,000 ഫലസ്തീനികളാണ് അതിന്റെ ഇരകളാക്കപ്പെട്ടത്.
ഫലസ്തീന്റെ 78 ശതമാനം ഭൂമിയാണ് നഖ്ബയിലൂടെ ഇസ്‌റാഈൽ പിടിച്ചെടുത്തത്. ഇതു കൂടാതെ 1967ലെ യുദ്ധത്തിൽ 300,000 ഫലസ്തീനികളും സമാനമായി കുടിയൊഴിപ്പിക്കപ്പെട്ടു.

ഇന്ന് അറബ് നാടുകളിലും യൂറോപ്പിലും കഴിയുന്ന ഫലസ്തീനികളിൽ ഭൂരിഭാഗവും നഖ്ബയിലും 1967ലെ യുദ്ധത്തിലും പലായനം ചെയ്യേണ്ടിവന്നവരുടെ പുതിയ തലമുറയാണ്. ബാക്കിയുള്ള 28 ശതമാനം ഭൂമിയാണ് ഫലസ്തീനികൾക്ക് ഇപ്പോൾ ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായുള്ളത്. ഇതും ഇസ്‌റാഈലി സൈന്യത്തിന്റെ അധിനിവേശത്തിലാണ്. 1980ലാണ് ഈസ്റ്റ് ജറുസലേമിനെ ഇസ്‌റാഈൽ സ്വന്തം പ്രദേശമായി പ്രഖ്യാപിക്കുന്നത്. എന്നാൽ, ഇത് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.


നിരവധി കാലത്തെ ഫലസ്തീൻ ചെറുത്തുനിൽപ്പിന് ശേഷം 1993ലും 1995ലുമായാണ് മേഖലയുടെ ചരിത്രത്തിലെ സുപ്രധാനമായ ഓസ്ലോ കരാറുണ്ടാകുന്നത്. ഇത് പ്രകാരം മൊത്തം ഭൂമിയുടെ 18 ശതമാനം ഫലസ്തീൻ നിയന്ത്രണത്തിലും 22 ശതമാനം ഇസ്‌റാഈലിന്റെയും ഫലസ്തീന്റെയും സംയുക്ത നിയന്ത്രണത്തിലും 60 ശതമാനം ഇസ്‌റാഈൽ നിയന്ത്രണത്തിലുമായിരിക്കും. ഈ കരാർ തന്നെ ഫലസ്തീന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയായിരുന്നു. ഈ കരാറും ഇസ്‌റാഈൽ ലംഘിച്ചു. കരാർ പ്രകാരം ഫലസ്തീൻ നിയന്ത്രണത്തിലുണ്ടായിരിക്കേണ്ട പ്രദേശങ്ങളിൽ നിന്ന് ഫലസ്തീനികളെ അടിച്ചോടിച്ച് അവിടെ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ പണിതു.

1993ൽ വെസ്റ്റ് ബാങ്കിലെയും ഈസ്റ്റ് ജറുസലേമിലെയും കുടിയേറ്റ ജനസംഖ്യ 250,000 പേരായിരുന്നെങ്കിൽ ഈ വർഷം സെപ്റ്റംബറോടെ ഇത് ഏഴുലക്ഷം പേരായി ഉയർന്നു. ഇത്തരത്തിൽ 290 അനധികൃത കുടിയേറ്റ കേന്ദ്രങ്ങളാണ് ഈ രണ്ടിടങ്ങളിലുമുള്ളത്.
നിലവിൽ ഫലസ്തീനികൾക്ക് സ്വന്തം ഭൂമിയിലൂടെ സഞ്ചരിക്കണമെങ്കിൽ 700 റോഡുകളിലായുള്ള 140 ചെക്ക് പോയിന്റുകളിലൂടെ കടന്ന് പോകണം. 70,000 ഫലസ്തീനികൾക്കാണ് ഓരോ ദിവസവും ജോലി ആവശ്യാർഥം ഈ ചെക്ക്‌പോയിന്റുകളിലൂടെ കടന്നു പോകേണ്ടത്.

ഇതിന് ഇസ്‌റാഈലിന്റെ വർക്ക് പെർമിറ്റ് നിർബന്ധമാണ്. ഈ ചെക്ക് പോയിന്റുകളിൽ ഫലസ്തീനികൾ അപമാനിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്‌ലർ പോളണ്ട് കീഴടക്കിയ ശേഷം ജൂതരായ തൊഴിലാളികളെ ഇത്തരത്തിൽ ചെക്ക്‌പോയിന്റുകൾക്കുള്ളിലെ പാർപ്പിട കേന്ദ്രങ്ങളിൽ പാർപ്പിക്കുകയും വർക്ക് പെർമിറ്റ് നൽകി കുറഞ്ഞ വേതന തൊഴിലാളികളായി ഉപയോഗിക്കുകയും ചെയ്തിരുന്നു. നിലവിൽ വെസ്റ്റ് ബാങ്കിൽ മാത്രം 49 മുഴുസമയം സുരക്ഷാ ഗാർഡുകളുള്ള ചെക്ക്‌പോസ്റ്റുകളും 139 പാർട്ട്‌ടൈം സുരക്ഷാ ഗാർഡുകളുള്ള ചെക്ക്‌പോസ്റ്റുകളും 645 മറ്റു പരിശോധനാ കേന്ദ്രങ്ങളുമുണ്ട്. 2007ൽ ഗസയിൽ ഹമാസ് തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ശേഷം അവിടെയും സമ്പൂർണ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.


2.9 മില്യൻ ജനസംഖ്യയുള്ള ഗസ്സ ഇപ്പോഴും ഇസ്‌റാഈലിന്റെ ഉപരോധത്തിലാണുള്ളത്. 365 കിലോമീറ്റർ ചുറ്റളവിലാണ് ഇത്രയും ആളുകൾ കഴിയുന്നത്. ലോകത്ത് തന്നെ കുറഞ്ഞ പ്രദേശത്ത് ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിക്കഴിയുന്ന പ്രദേശമാണിത്. 46 ശതമാനമാണ് ഇവിടെ തൊഴിലില്ലായ്മാ നിരക്ക്. ഇതും ലോകത്ത് ഏറ്റവും ഉയർന്നതാണ്. ഭക്ഷ്യ അരക്ഷിതാവസ്ഥ 64 ശതമാനമാണ്. നിലവിൽ ഗസ്സയിലും ഈസ്റ്റ് ജറുസലേമിലും വെസ്റ്റ് ബാങ്കിലുമായി അഞ്ചു മില്യൻ ഫലസ്തീനികളുണ്ട്. 1.6 മില്യൻ ഫലസ്തീനികൾ ഇസ്‌റാഈലിൽ കഴിയുന്നു. ഇത് അവരെ ആകെ ജനസംഖ്യയുടെ പകുതി മാത്രമാണിത്. ബാക്കിയുള്ളവർ വിവിധ അറബ് നാടുകളിൽ അഭയാർഥികളായി കഴിയുകയാണ്.

ലോകത്ത് ആകെയുള്ള 14.7 മില്യൻ ജൂതൻമാരിൽ 84 ശതമാനം ഇസ്‌റാഈലിലും അമേരിക്കയിലുമായാണ് കഴിയുന്നത്. 2008 മുതൽ 2023വരെ 21,510 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്‌റാഈലിലും ഫലസ്തീൻ നിയന്ത്രിത പ്രദേശങ്ങളിലും കഴിയുന്ന ഫലസ്തീനികൾ വിവിധ തരത്തിലുള്ള വിവേചനങ്ങൾക്ക് വിധേയരാകുന്നവരാണ്.
ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ വിവിധ റിപ്പോർട്ടുകൾ പ്രകാരം ഓരോ മാസവും നൂറുകണക്കിന് പേരെ സൈന്യം അറസ്റ്റ് ചെയ്യുകയും തടവറയിലടക്കുകയും ചെയ്യുന്നു.

ഫലസ്തീൻ തടവുകാരെ ഇസ്‌റാഈൽ മരുന്നു പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നു. കുട്ടികളെ മനുഷ്യപരിചകളാക്കി ഉപയോഗിക്കുന്നു. ഇസ്‌റാഈലിൽ ജീവിക്കുന്ന ഫലസ്തീനികൾക്ക് ജൂതരായ പൗരൻമാർക്കുള്ള അവകാശങ്ങളില്ല. എല്ലാ മേഖലയിലും അവർക്ക് തൊഴിൽ ലഭിക്കില്ല. ഫലസ്തീനി തൊഴിലാളികളിൽ പലരും ജൂതൻമാർ തട്ടിയെടുത്ത തങ്ങളുടെ പൂർവികരുടെ കൃഷിഭൂമിയിലും സ്ഥാപനങ്ങളിലുമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. നഖ്ബയ്ക്ക് തുല്യമായ കുടിയൊഴിപ്പിക്കലുകൾ ഇപ്പോഴും നടക്കുന്നു.


ജൂതൻമാരുടെ അപ്രമാധിത്യം ഉറപ്പാക്കുന്ന നിരവധി നിയമനിർമാണങ്ങൾ ഇസ്‌റാഈൽ നടത്തിയിട്ടുണ്ട്. ഫലസ്തീനി തടവുകാരെ പീഡിപ്പിക്കൽ നിയമവിധേയമാണ്. ലോകത്തെ ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യമാണ് ഇസ്‌റാഈൽ. ഫലസ്തീൻ ജനതയാകട്ടെ ദീർഘകാലമായി അതിന്റെ ഇരകളുമാണ്. ഇപ്പോൾ ഗസ്സയിൽ നടക്കുന്ന യുദ്ധത്തിൽ മാത്രം ഒതുങ്ങുന്നതല്ല അത്.

Content Highlights:Human Rights and the Palestinians



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  3 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  3 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  3 days ago
No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  3 days ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച

International
  •  3 days ago
No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  3 days ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  3 days ago