HOME
DETAILS

ജോര്‍ദാന്‍ സ്‌നേഹ സംഗമഭൂമി

  
backup
December 09 2023 | 18:12 PM

jordan-is-the-meeting-place-of-love

ഡോ. വര്‍ഗീസ് ജോര്‍ജ്

ജോര്‍ദാനില്‍ കുറേക്കാലം താമസിച്ച രമേഷ് ശങ്കരന്‍ ആ നാടിനെക്കുറിച്ച് എഴുതിയ കവിത പോലൊരു കൃതിയാണ്, 'ഒലീവ് മരത്തണലില്‍'. പ്രാചീന സംസ്‌കാരത്തിന്റെയും ആധുനികതയുടെയും സമ്മേളനവും ബഹുലതയുടെ ബഹുവര്‍ണശോഭയും ജോര്‍ദാനില്‍ അദ്ദേഹം ദര്‍ശിക്കുന്നു. ജോര്‍ദാന്റെ ഭൂഭംഗിയും സംസ്‌കാരത്തനിമയും പ്രവേശികയാക്കുന്ന ആദ്യ അധ്യായത്തില്‍ തന്നെ മധ്യപൂര്‍വദേശത്തെ വ്യതിരിക്തമായ ഈ രാജ്യത്തെക്കുറിച്ച് വായിക്കാന്‍ നമുക്ക് കൗതുകം തോന്നും. ഇസ്‌ലാം, ക്രിസ്ത്യന്‍, യഹൂദ മതങ്ങളുടെ സഹവര്‍ത്തിത്വവും ആദരവിലൂന്നിയ പാരസ്പര്യവും ഇന്നത്തെ ലോക സാഹചര്യത്തില്‍ സംഗതവുമാണ്. ജോര്‍ദാന്റെ തലസ്ഥാന നഗരിയിലെ പ്രധാന റോഡ് മഹാത്മാ ഗാന്ധി റോഡാണെന്ന് വായിക്കുമ്പോള്‍ കൂടുതലറിയാന്‍ നമുക്കും ഉദ്വേഗം തോന്നും.


ഫലസ്തീനെപ്പോലെ ബ്രിട്ടിഷ് മാന്‍ഡേറ്റിനു കീഴിലായിരുന്ന ജോര്‍ദാന്‍ 1946ലാണ് ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നത്. ജറൂസലേമിലെ അല്‍ അഖ്സ പള്ളിയില്‍വച്ച് ജോര്‍ദാന്‍ രാജാവ് ആമിര്‍ അബ്ദുല്ല വെടിയേറ്റ് കൊല്ലപ്പെട്ടത് ആ പുതിയ രാഷ്ട്രത്തിന് ഹൃദയ ഭേദകമായിരുന്നു. എങ്കിലും രാജഭരണത്തിനു കീഴില്‍ പാര്‍ലമെന്റും സ്വതന്ത്ര തെരെഞ്ഞെടുപ്പ് കമ്മിഷനും പ്രവര്‍ത്തിക്കുന്നത് ഇതര മധ്യപൂര്‍വ്വേഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് ഈ രാജ്യത്തെ വ്യത്യസ്തമാക്കുന്നു. സാമ്പ്രദായികമായ യാത്രാവിവരണത്തില്‍ നിന്ന് വ്യത്യസ്തമായി, സന്ദര്‍ശിച്ച ഓരോ സ്ഥലത്തെക്കുറിച്ചും ചരിത്രാഖ്യാനം നടത്തിയാണ് യാത്രാനുഭവങ്ങള്‍ രമേഷ് ശങ്കരന്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ ഒരു അക്കാദമിക് മാനവും ഈ പുസ്തകത്തിനുണ്ട്.


ശിലകള്‍ കൊണ്ട് തീര്‍ത്ത പ്രാചീന നഗരമായ പെട്ര ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നാണ്. സ്ഥൂപങ്ങളും പ്രതിമകളും ജലസംഭരണികളും ഉള്‍ക്കൊള്ളുന്ന പെട്ര ശിൽപകലയുടെ സൗന്ദര്യത്തിന്റെയും പ്രാക്തന എൻജിനീയറിങ്ങിന്റെയും സമ്മോഹനമായ ചേരുവയാണ്.വായനക്കാരനെ പെട്രയിലെ ഓരോ തെരുവിലൂടെയും കൂട്ടികൊണ്ടുപോവുകയാണ് ഗ്രന്ഥകാരന്‍. പ്രാചീന നഗരമായ ജെറാസയും വിശദമായ വിവരണത്തിന് ഇതിവൃത്തമായിട്ടുണ്ട്. റോമാക്കാരുടെ ഹസ്തവൈദഗ്ദ്ധ്യത്തിന്റെ പരീക്ഷണശാലയിരുന്ന ജറാസയിലൂടെ എത്രയോ നാഗരികതകളാണ് സഞ്ചാരം നടത്തിയത്. ചെങ്കടല്‍ തീരത്തെ ചുവന്ന മണ്‍ അടരുകള്‍ കൊണ്ട് നയനോത്സവമായ, ഭൂമിയിലെ ചൊവ്വ എന്നറിയപ്പെടുന്ന വാദിറമ്മില്‍ രോമക്കുപ്പായത്തില്‍ പൊതിഞ്ഞ രാത്രികാഴ്ചകള്‍ ലേഖകന്‍ വായനക്കാരുമായി പങ്കിടുന്നു. ആയിരത്തി ഇരുനൂറു മീറ്റര്‍ ഉയരമുള്ള കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ച ഏഴു ഗോപുരങ്ങളുള്ള നിത്യവിസ്മയമായ അജ്‌ലൂണ്‍ കോട്ടയിലേക്ക് പ്രവേശിക്കുമ്പോള്‍ നിസ്വരോടുള്ള പക്ഷപാതിത്വം പേറുന്ന ഭാഷയില്‍ ലേഖകന്‍ എഴുതുന്നു, 'ഭീമാകാരമായ ആ കല്ലുകള്‍ മലമുകളിലേക്ക് ഉയര്‍ത്തിയ അടിമതുല്യരായ ഒരു കൂട്ടം പേരറിയാത്ത മനുഷ്യരുടെ അസ്പഷ്ടമായ ചിത്രങ്ങള്‍ വെറുതെ മനസ്സിലൂടെ കടന്നുപോയി.അന്തരീക്ഷത്തില്‍ കാലമേറെ കഴിഞ്ഞിട്ടും അവരുടെ വിയര്‍പ്പുതുള്ളികളുടെ നനവും മണവും തങ്ങിനില്‍ക്കുന്ന പോലെ എനിക്ക് തോന്നി' .


സമുദ്ര ജലത്തേക്കാള്‍ പതിന്മടങ്ങ് ലവണാംശമുള്ള ചാവുകടല്‍ ജോര്‍ദാനിലെ ഒരു അതിശയം തന്നെയാണ്. എന്നാല്‍ ഓരോ വര്‍ഷവും ചാവുകടലിന്റെ വിസ്തൃതി ചുരുങ്ങിവരികയാണ്. ചാവുകടലിനെ മൃതസാഗരം എന്നാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്. പ്രവാചകനായ മോശ അന്ത്യവിശ്രമം കൊള്ളുന്ന നെബോ പര്‍വതവും ജോര്‍ദാനിലാണെന്നാണ് വിശ്വാസം. യഹൂദ ജനതയെ വാഗ്ദത്ത ഭൂമിയായ കനാനിലേക്ക് നയിച്ച മോശ ലക്ഷ്യത്തിലെത്തുന്നതിനു മുന്‍പേ അന്ത്യനിദ്രപൂകി. നെബോ മലമടക്കുകളില്‍ എവിടെയോ മോശ വിശ്രമിക്കുന്നു. മഹാമാരിയില്‍നിന്ന് ജനതയെ രക്ഷിക്കാന്‍ മോശയുടെ ആജ്ഞപ്രകാരം നിര്‍മിച്ച പിച്ചള സര്‍പ്പത്തിന്റെ ഒരു രൂപം പില്‍ക്കാലത്ത് അവിടെ ഒരു ഇറ്റാലിയന്‍ ശിൽപി രൂപപ്പെടുത്തിയത് സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് നെബോ പര്‍വതം ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്.


യേശുവിന്റെ ജ്ഞാനസ്‌നാനം നടന്ന ജോര്‍ദാന്‍ നദി ആ നാടിന്റെ പവിത്രതയാണെങ്കില്‍ യേശുവിനെ ജ്ഞാനസ്‌നാനം ചെയ്യിച്ച സ്‌നാപകയോഹന്നാന്റെ തലയറുത്ത് താലത്തില്‍ വച്ചു നര്‍ത്തകിയായ സലോമിക്ക് കൊടുത്ത ഹെരോദാവിനെക്കുറിച്ചുള്ള വിവരണം മനുഷ്യാവസ്ഥയുടെ സമസ്യകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. സ്‌നാപക യോഹന്നാനെ അടക്കം ചെയ്ത മുഖവിര്‍ കോട്ടയും ജോര്‍ദാനിലാണ്. യേശുവിന്റെ പേരിലുള്ള ലോകത്തിലെ ആദ്യ മുസ്‌ലിം പള്ളി,'മസ്ജിദ് അല്‍ മിസായ ഈസാ ബ്‌നു മറിയം' എന്ന് കവാടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ജീസസ് ക്രൈസ്റ്റ് മസ്ജിദ് മദെബ എന്ന നഗരത്തിലാണ്. ഉക്രൈനില്‍ താമസിക്കുന്ന വ്യവസായി ഗാലിബ് അല്‍ ഒറ്റബി 2008ല്‍ നിര്‍മ്മിച്ചതാണ് ഈ മസ്ജിദ്. മഹാഭൂരിപക്ഷം ഇസ്‌ലാം വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജോര്‍ദാന്റെ മതനിരപേക്ഷതക്ക് ഇതിനപ്പുറം ഒരു സാക്ഷ്യം ആവശ്യമില്ല.


ജോര്‍ദാന്റെ ജനപഥങ്ങളില്‍ സഞ്ചാരം നടത്തിയ രമേശ് ശങ്കരന് ഓരോ യാത്രയെക്കുറിച്ചും അനുവാചകരോട് പറയാന്‍ ഉത്കണ്ഠയാണ്. നബിതിരുമേനി ബാലനായിരുന്നപ്പോള്‍ ഡമാസ്‌കസിലേക്കുള്ള യാത്രാമധ്യേ വിശ്രമിച്ചപ്പോള്‍ ശിഖരങ്ങള്‍ താഴ്ത്തി മരങ്ങള്‍ തണല്‍ കൊടുത്തതിനെ ഓര്‍മ്മിപ്പിക്കുന്ന സഹാബി മരത്തെക്കുറിച്ച് എഴുതുമ്പോള്‍ ദൈവികതയും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തെകുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. ചെമ്മരിയാടുകളുമായി നാടോടികളായി ഊരു ചുറ്റുന്ന ബേദായിന്‍ ഗോത്രവഗത്തെക്കുറിച്ചുള്ള വിവരണവും ഹൃദയ സ്പര്‍ശിയാണ്. റോമന്‍ തിയേറ്ററും പാവപ്പെട്ടവരുടെ അങ്ങാടിയായ ഡൌണ്‍ ടൗണും അസ്രക്ക് കോട്ടയും ലോത്തിന്റെ ഭാര്യ ഉപ്പുതൂണായതും ഏതു സാധാരണക്കാരനായും വിശപ്പുകൂടാതെ കഴിയാന്‍ സഹായിക്കുന്ന കുബൂസും കട്ടന്‍ ചായയും ഉണങ്ങിയ പഴസമൃദ്ധിയും തീരാത്ത ഉത്സാഹത്തോടെ രമേശ് ശങ്കരന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ ജോര്‍ദാനെക്കുറിച്ച് മലയാള ഭാഷയിലെ ആദ്യ പുസ്തകം, അതിന്റെ സാകല്യതയോടെ. നല്ല അച്ചടിയും സംവിധാനവും. പ്രസാധകരായ റെഡ് ചെറിക്കും ഗ്രന്ഥകര്‍ത്താവ് രമേശ് ശങ്കരനും, ഹൃദ്യമായ തിരനോട്ടം ഒരുക്കിയ ഡോ ഇന്ദിരാ ബാലചന്ദ്രനും അഭിമാനിക്കാം, ഒരു നല്ല പുസ്തകം കൈരളിക്ക് സമ്മാനിച്ചതിന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago