ഇതരസംസ്ഥാന തൊഴിലാളികള്‍ വര്‍ദ്ധിക്കുന്നു കണക്കെടുക്കാതെ അധികൃതര്‍
കുന്നുംകൈ: മതിയായ രേഖകളില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികള്‍ മലയോരത്ത് വ്യാപകം. വെസ്റ്റ് എളേരി ബളാല്‍ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാജ രേഖകളുമായി തൊഴിലെടുക്കുന്നതായി ആരോപണമുണ്ട്.
നിര്‍മാണ മേഖലയിലും ചെങ്കല്ല് മേഖലയിലുമാണ് ഇവര്‍ അധികവും ജോലി ചെയ്യുന്നത്. ഓരോ മേഖലയിലും ജോലിയെടുക്കുന്ന തൊഴിലാളികളുടെ മതിയായ രേഖകള്‍ അടുത്തുള്ള പൊലിസ് സ്‌റ്റേഷനില്‍ ഹാജരാക്കണമെന്നിരിക്കേ തൊഴിലുടമകള്‍ അതിന് തയാറാകാത്തത് പൊലിസിന് തലവേദനയായിരിക്കുകയാണ്.ഇതരസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളാണ്. ഇവരില്‍ ക്രിമിനല്‍ സ്വഭാവം കൂടുതലാണെന്നാണ് പൊലീസ് പറയുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കുറ്റം ചെയ്ത് കടന്നു കളഞ്ഞാലും ഹാജരാക്കിയ രേഖകള്‍ വച്ച് പൊലീസ് അന്വേഷണം നടത്തുമ്പോഴാണ് തന്നിരിക്കുന്ന രേഖകള്‍ വ്യാജമാണെന്ന് തിരിച്ചറിയുന്നത്.
തൊഴിലുടമകള്‍ ഹാജരാക്കുന്ന രേഖകള്‍ ശരിയാണോയെന്നും പൊലിസിന് ഉറപ്പിക്കാന്‍ കഴിയില്ല. ഇവരുടെ വ്യക്തമായ കണക്കോ വിവരങ്ങളോ അധികൃതരുടെ പക്കല്‍ ലഭ്യമല്ല. ഹോട്ടലുകളില്‍ ഇതരസംസ്ഥാനങ്ങളിലെ പ്രായം തികയാത്ത കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. ലഹരി ഉത്പന്നങ്ങളായ ഹാന്‍സ്, പാന്‍പരാഗ്, തമ്പാക് പോലുള്ളവയുടെ അടിമകളാണിവര്‍. ഡെങ്കിപ്പനി, എലിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ അധികവും ഇവരിലാണ് കാണപ്പെടുന്നത്. കഴിഞ്ഞ ദിവസം കുന്നുംകൈയില്‍ ഇതരതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."