പ്രകൃതി ദത്ത ഔഷധ കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ
മസ്‌കത്ത്:രാജ്യത്ത് ഒറ്റമൂലികളും പച്ച മരുന്നുകളും അടക്കമുള്ള പ്രകൃതി ദത്ത ഔഷധങ്ങൾ കച്ചവടം നടത്തുന്നതിന് കർശന നിയന്ത്രണവുമായി അധികൃതർ. എന്നാൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും അംഗീകാരം നേടിയ പ്രകൃതി ദത്ത ഔഷധങ്ങൾ വിൽപന നടത്താവുന്നതാണ്.
ഗുളികകൾ, ഓയിൻമെൻ്റുകൾ, ദ്രവ, ഘന, പൊടി രൂപത്തിലോ ഉള്ള എല്ല ഇനം ഔഷധ വസ്തുക്കൾ വിൽക്കുന്നതിനും നിയന്ത്രണം ബാധകമാണ്. നിയമം ലംഘിക്കുന്നവർ 50 റിയാൽ മുതൽ 2000 റിയാൽവരെ പിഴ ഒടുക്കേണ്ടി വരും.
ഒമാൻ ആരോഗ്യ മന്ത്രലയത്തിൻ്റെ അംഗീകാരമില്ലാതെ പരസ്യങ്ങൾ നൽകാനും പാടില്ല. അംഗീകാരമില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്നതിനും പരസ്യം നൽകുന്നതിനും നിയമം ബാധകമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും കടകളിലും ഉപഭോഗ്യ സംരക്ഷണ അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. പല സ്ഥാപനങ്ങളിൽനിന്നും കണ്ടെടുത്ത ഇത്തരം മരുന്നുകൾ പിടിച്ചെടുക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. 2015 മുതൽ ഇത്തരം ഉൽപനങ്ങൾക്ക് ഒമാൻ നിയന്ത്രണം നടപ്പാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."