ജില്ലയെ ക്രിമിനലുകള്‍ക്ക് താവളമാക്കാനുള്ള ശ്രമം അപലപനീയം: ചെര്‍ക്കളം
കാസര്‍കോട്: അസ്‌ലം വധക്കേസിലെ പ്രതികളെ മടിക്കൈയിലും കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിലും ഒളിവില്‍ താമസിപ്പിച്ചു എന്ന വിവരം അങ്ങേയറ്റം നടുക്കമുളവാക്കുന്നതാണെന്നും ഈ പ്രവണത വച്ച് പൊറുപ്പിക്കാനാവില്ലെന്നും കാസര്‍കോട് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പ്രസ്താവിച്ചു.
സി.പി.എം ഈ ശൈലി അവലംബിക്കുന്നത് നീതിന്യായ വ്യവസ്ഥകള്‍ പോലും ലംഘിച്ചാണ്. അസ്‌ലമിനെ വകവരുത്തിയ കൊലയാളികള്‍ക്ക് രാജകീയ സൗകര്യമാണ് സി.പി.എം ഒരുക്കിക്കൊടുത്തത്. വിശിഷ്ട അതിഥികളെ താമസിപ്പിക്കാറുള്ള ഗസ്റ്റ് ഹൗസില്‍ കൊലയാളികള്‍ ഒളിച്ചു താമസിച്ചു എന്നത് നിസാര സംഭവമല്ല.
മുനിസിപ്പല്‍ ഭരണാധികാരികളുടെ ശക്തമായ സ്വാധീനം ഇതിനുപയോഗിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. പൊലിസും കോടതിയും നോക്കു കുത്തിയാക്കപ്പെടുകയും സെല്‍ഭരണം വ്യാപകമാക്കപ്പെടുകയും ചെയ്യുന്ന ഇടതു ഭരണത്തിന്റെ ശൈലി അപകടകരമാണ്. ജില്ലക്ക് കളങ്കമുണ്ടാക്കിയ സി.പി.എം നേതൃത്വത്തിന്റെ തലപ്പത്ത് നിന്നും ഈ ഗൂഢാലോചനയില്‍ പങ്കാളികളായ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തയാറാവണം. അല്ലാത്തപക്ഷം ശക്തമായ സമരമുന്നേറ്റങ്ങള്‍ക്ക് ഉത്തരകേരളം സാക്ഷിയാവേണ്ടി വരുമെന്നും ചെര്‍ക്കളം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."