HOME
DETAILS

കഅ്ബയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

  
backup
December 10 2023 | 07:12 AM

repair-work-has-started-on-the-kaaba

റിയാദ്: മക്കയിൽ കഅ്ബയുടെ ഉൾഭാഗത്ത് അറ്റകുറ്റപണികൾ തുടങ്ങിയിരിക്കുന്നു. കഅ്ബക്ക് ചുറ്റും പൂർണമായും മറച്ചുകെട്ടിയാണ് അറ്റകുറ്റപണികൾ പുരോഗമിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ വരും ദിവസങ്ങളിലും തുടരും.

പുലർച്ചെ മുതലാണ് വിശുദ്ധ കഅ്ബക്കകത്ത് അറ്റകുറ്റ പണികൾ ആരംഭിച്ചത്. കഅ്ബക്ക് ചുറ്റും അകത്തേക്ക് കാണാൻ കഴിയാത്ത വിധം ഉയരത്തിൽ മറച്ചു കെട്ടിയാണ് നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. കഅ്ബയുടെ വടക്ക് ഭാഗത്തുള്ള ഹിജ്ർ ഇസ്‌മാഈലും മറച്ച് കെട്ടിയതിൽ ഉൾപ്പെടും. ഇവിടെയാണ് പ്രധാനമായും അറ്റകുറ്റപണികൾ നടക്കുന്നത്.

കഅ്ബ പൂർണമായും മറക്കുള്ളിലായതിനാൽ ഇപ്പോൾ കഅ്‌ബയെ സ്പർശിക്കാനോ, ഹജറുൽ അസ് വദ് കാണാനോ ചുംബിക്കാനോ സാധിക്കില്ല. എങ്കിലും വിശ്വാസികൾക്ക് ത്വവാഫ് അഥവാ കഅ്ബാ പ്രദക്ഷിണവും നമസ്‌കാരം ഉൾപ്പെടെയുള്ള മറ്റു ആരാധനകളും തടസങ്ങളില്ലാതെ പൂർത്തിയാക്കാം. കൂടാതെ കഅ്ബയുടെ വാതിൽ മുതൽ മുകളിലേക്കുള്ള ഭാഗം വിശ്വാസികൾക്ക് കാണാനും സാധിക്കും.

മറച്ച് കെട്ടിയതിനകത്തേക്ക് പ്രത്യേക അനുമതിയുള്ള തൊഴിലാളികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സഊദി ഭരണാധികാരി സൽമാൻ രാജാവിൻ്റെയും കിരീടവകാശിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം, ധനകാര്യ മന്ത്രാലയത്തിൻ്റെയും മറ്റു സർക്കാർ ഏജൻസികളുടേയും മേൽനോട്ടത്തിലാണ് കഅ്ബയിലെ നിർമ്മാണ പ്രവൃത്തികൾ നടപ്പിലാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago