വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും; എന്‍.എം.സിയുടെ പുതിയ നിയമം ഇങ്ങനെ
വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും; എന്‍.എം.സിയുടെ പുതിയ നിയമം ഇങ്ങനെ
വിദേശ രാജ്യങ്ങളില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ധനവാണ് കഴിഞ്ഞ കുറച്ച് നാളുകളായി സംഭവിച്ച് കൊണ്ടിരിക്കുന്നത്. ജര്‍മ്മനി, യു.കെ, യു.എസ്, അയര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ മെഡിക്കല്‍ കോഴ്സുകള്‍ക്കും, മെഡിക്കല്‍ ജോലികള്‍ക്കും വമ്പിച്ച സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുറത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ പുതിയ നിര്‍ദേശം
ഇപ്പോഴിതാ വിദേശത്ത് നിന്നും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് (NMC). വിദേശ രാജ്യങ്ങളില്‍ എം.ബി.ബി.എസ് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ പഠനം ആരംഭിച്ച് 10 വര്‍ഷത്തിനുള്ളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്നാണ് എന്‍.എം.സി നിര്‍ദേശം. ഇത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ പരിശിലീനം നടത്താന്‍ സാധിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
ഫിലിപ്പീന്‍സിലെ ബി.എസ് കോഴ്സിനുള്ള അംഗീകാരം 2021 നവംബറില്‍ എന്‍.എം.സി റദ്ദാക്കിയിരുന്നു. ഈ തീരുമാനത്തിന് മുന്‍പ് കോഴ്സില്‍ പഠനം നടത്തുകയോ അഡ്മിഷനെടുക്കുകയോ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കാനും എന്‍.എം.സി തീരുമാനിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ തന്നെ പഠനം തുടര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് ഒറ്റത്തവണ ഇളവ്. ഇവര്‍ ഒരു വര്‍ഷം അധികമായി ഇന്റേണ്‍ഷിപ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."