HOME
DETAILS
MAL
കൂട്ടായ്മക്ക് എല്ലാവിധ പിന്തുണയും നല്‍കും: അസി. കമ്മിഷണര്‍
backup
August 28 2016 | 00:08 AM
തൃക്കരിപ്പൂര്‍: പടന്നയിലും പരിസര പഞ്ചായത്തുകളിലും വര്‍ധിച്ചുവരുന്ന ലഹരിക്കെതിരേ പടന്നയില്‍ രൂപീകരിക്കുന്ന ജനകീയ കൂട്ടായ്മക്ക് സര്‍വ്വവിധ പിന്തുണയും നല്‍കുമെന്ന് എക്സൈസ് അസി. കമ്മീഷണര്‍ മാത്യു കുര്യന് സുപ്രഭാതത്തോട് പറഞ്ഞു.
നിലവില്‍ സ്കൂളുകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരേ ബോധവല്‍ക്കരണം എക്സൈസിന്റെ ഭാഗത്തുനിന്ന് നടത്തുന്നുണ്ട്. ജനകീയ കമ്മിറ്റി ആവശ്യപ്പെടുകയാണെങ്കില് നാടിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ തങ്ങള്‍ തയ്യാറാണെന്ന് മാത്യു കുര്യന് പറഞ്ഞു.
നിയമം കയ്യിലെടുക്കാതെ നാട്ടുകാര്‍ സംഘടിച്ചാല്‍ മയക്കുമരുന്ന് പൂര്‍ണമായും പടന്നയില്‍ നിന്ന് ഇല്ലായ്മ ചെയ്യാമെന്ന് അസി.കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."