ആകാശവഴിയില്‍ യുവതിക്ക് സുഖപ്രസവം
നെടുമ്പാശ്ശേരി: ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നു നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ട യാത്രക്കാരിക്ക് വിമാനത്തില്‍ സുഖപ്രസവം.
എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനം പറന്നുയര്‍ന്ന് ഏതാനും സമയത്തിനകമാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഏഴുമാസം ഗര്‍ഭിണിയായ യുവതി വൈകാതെ വിമാനത്തിനകത്ത് പ്രസവിക്കുകയായിരുന്നു. യാത്രക്കാരില്‍ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും നാല് നഴ്സുമാരും വിമാനത്തിലെ ക്യാബിന് ക്രൂവും യുവതിക്ക് പ്രസവശുശ്രൂഷ നല്കി. ഈ സമയം വിമാനം കരിങ്കടല്‍ പിന്നിട്ടിരുന്നു. പിന്നാലെ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കി. കുഞ്ഞുമായി യുവതിയും ഭര്‍ത്താവും ഇന്ത്യന്‍ സമയം രാത്രി പതിനൊന്നോടെ ഇവിടെ ഇറങ്ങിയ ശേഷം എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിലേക്ക് മടങ്ങി. ഉടനെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവതി മലയാളിയാണെന്നറിയുന്നു. ചൊവ്വാഴ്ച ലണ്ടന്‍ സമയം ഉച്ചയ്ക്ക് 1.21 (ഇന്ത്യന്‍ സമയം വൈകീട്ട് 6.51)നാണ് വിമാനം ഹീത്രുവില്‍ നിന്നു പറന്നുയര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ 3.45ന് എത്തേണ്ടിയിരുന്ന വിമാനം രാവിലെ 8.30 ഓടെയാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."