അധികാരം ഇല്ലാതെ മുസ്ലിം ലീഗിന് നിലനില്ക്കാന് കഴിയില്ലെന്ന് പറയുന്ന ആളുകള്‍ ചരിത്രം പഠിക്കാത്തവര്‍: പി.എം.എ സലാം
മസ്കറ്റ് : അധികാരം ഇല്ലാതെ മുസ്ലിം ലീഗിന് നിലനില്ക്കാന് കഴിയില്ല എന്ന് പറയുന്ന ആളുകള്‍ ചരിത്രം പഠിക്കാത്തവരാണെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്നു മേഖലകളിലായി നടന്ന അഭിമാന സൗധത്തിനു മസ്കറ്റ് കെഎംസിസിയും എന്ന പരിപാടിയുടെ സമാപന സമ്മേളനം അല്‍ഖൂദില്‍ ഉല്‍ഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പത്തുകൊല്ലം ഉണ്ടായിരുന്ന കേന്ദ്രഭരണം നഷ്ടപ്പെട്ടു. ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും തിരിച്ചുകിട്ടുമായിരുന്ന കേരളം ഭരണം ഇത്തവണ കിട്ടിയിട്ടുമില്ല. രാഷ്ട്രീയമായി മുസ്ലിം ലീഗിനെ സംബന്ധിച്ച് പ്രതിസന്ധികളും വെല്ലുവിളികളും സൗകര്യം ഇല്ലായ്മയും ഒക്കെയുള്ള കര്‍ക്കിടകമാസം ആണെങ്കിലും, മുസ്ലിം ലീഗിന് അധികാരം ഇല്ലാത്ത കാലത്താണ് കൂടുതല്‍ ശക്തമായി നിലനില്ക്കാന് കഴിയുക എന്നത് ചരിത്രം സാക്ഷിയാക്കുന്ന കാര്യം ആണ്.
മുസ്ലിം ലീഗിന്റെ മെമ്പര്‍ഷിപ്പ് കാമ്പയിനിലൂടെ ഇത്തവണ മെമ്പര്‍ഷിപ്പ് എടുത്തത് ഇരുപത്തിയഞ്ചു ലക്ഷം ആളുകളാണ്. ലീഗിന് അധികാരവും ചെങ്കോലും ഉണ്ടായിരുന്ന കാലത്തു ലീഗിന്റെ മെമ്പര്‍ഷിപ്പ് ഇരുപത്തിയൊന്ന് ലക്ഷം ആയിരുന്നു. നാല് ലക്ഷം മെമ്പര്‍മാര്‍ കര്‍ക്കിടകമാസത്തില്‍ കൂടിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് നിലനില്‍ക്കുന്നത് അധികാരത്തിനു വേണ്ടിയല്ല. മുസ്ലിം ലീഗ് പാര്‍ട്ടി രൂപീകൃതമായി ഇരുപതുകൊല്ലക്കാലം ലീഗിന് അധികാരം ഉണ്ടായിരുന്നില്ല, എന്ന് മാത്രമല്ല ഏതെങ്കിലും ഒരു കാലത്തു അധികാരത്തില്‍ വരും എന്ന പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. ലീഗിന് ആത്മാര്‍ത്ഥതയുള്ള അണികളാണുള്ളതെന്നും അതുകൊണ്ട് തന്നെ രാഷ്ട്രീയ എതിരാളികള്‍ പോലും ലീഗിനെ ഇപ്പോഴും പുകഴ്ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസങ്ങളിലായി ഷര്‍ക്കിയ,ബാത്തിന , മസ്കറ്റ് മേഖലകള്‍ തിരിച്ചു കൊണ്ടായിരുന്നു മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം. ഷര്‍ക്കിയ മേഖലാ സംഗമം നിസ്വയിലും ബാത്തിനാ മേഖലാ സംഗമം ഖാബൂറയിലും മസ്കറ്റ് മേഖല സംഗമം അല്‍ ഖൂദിലും ആണ് നടന്നത്. സമാപന സമ്മേളനത്തില്‍ മസ്കറ്റ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് എ കെ കെ തങ്ങള്‍ അധ്യക്ഷനായി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി എം ഏ ഷമീര്‍, മസ്കത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടരി റഹീം വറ്റല്ലൂര്‍, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അംഗം അബ്ദുല്‍ ലതീഫ് ഉപ്പള, മുഹമ്മദ് ബദര്‍ അല്‍സമ, കൂടാതെ വിവിധ ഏരിയാ സംഗമങ്ങളിലായി സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗങ്ങളായ സി കെ വി യൂസഫ്, മുഹമ്മദ് മാസ്റ്റര്‍ കൊടുവള്ളി, മസ്കത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വാഹിദ് ബര്‍ക്ക, മുജീബ് കടലുണ്ടി, ഷാനവാസ് മുവ്വാറ്റുപുഴ, നൗഷാദ് കാക്കേരി, ഷമീര്‍ പാറയില്‍, ഉസ്മാന് പന്തല്ലൂര്‍, ഇബ്രാഹിം ഒറ്റപ്പാലം, പിടിപി ഹാരിസ്, ഏരിയാ പ്രതിനിധികളായ ഫൈസല്‍ മുണ്ടൂര്‍, ഹാരിസ് മേത്തല, അബ്ദുല്‍ ഹഖ് ,റഊഫ് ആയിപ്പുഴ, അലി നാദാപുരം തുടങ്ങിയവര്‍ സംസാരിച്ചു. മസ്കറ്റ് കെഎംസിസി ക്കു കീഴിലുള്ള മുപ്പത്തിമൂന്നു ഏരിയാ കമ്മറ്റികളും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ഏ സലാമില്‍ നിന്നും പ്രശസ്തി പത്രം ഏറ്റുവാങ്ങി. പി ടി കെ ഷമീര്‍ സ്വാഗതവും അശ്റഫ് കിണവക്കല്‍ നന്ദിയും പറഞ്ഞു.
അധികാരം ഇല്ലാതെ മുസ്ലിം ലീഗിന് നിലനില്ക്കാന് കഴിയില്ലെന്ന് പറയുന്ന ആളുകള്‍ ചരിത്രം പഠിക്കാത്തവര്‍: പി.എം.എ സലാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."