മറ്റ് കേഡറുകളിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ 'സ്വന്തം സംസ്ഥാനത്തേക്ക് മാറാന്‍ ശ്രമിക്കുന്നത് ശരിയല്ല'
ഹിമാചല്‍ കേഡറിലെ മലയാളി എ. ഷൈനമോളുടെ കാര്യത്തില്‍ സുപ്രിംകോടതി വിധി പിന്നീട്
ന്യൂഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളിലെ കേഡറുകളിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സ്വന്തം സംസ്ഥാനത്തേക്ക് മാറാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി. എ.എ.എസ് ഉദ്യോഗസ്ഥര്‍ സ്വന്തം സംസ്ഥാനത്ത് മാത്രമേ ജോലി ചെയ്യൂ എന്ന നിലപാട് സ്വീകരിക്കരുതെന്നും കോടതി പറഞ്ഞു. ഹിമാചല്‍പ്രദേശ് കേഡറിലെ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ എ. ഷൈനമോള്‍ക്ക് കേരള കേഡറിലേക്ക് മാറ്റം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേഡര്‍ അനുവദിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന വ്യവസ്ഥ ലംഘിച്ചാണ് 2007ല്‍ കേഡര്‍ അനുവദിച്ചതെന്ന് ഷൈനമോള്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ഹാരിസ് ബീരാന് വാദിച്ചു.
2007ല്‍ ബിഹാര്‍ കേഡറില്‍ ഒമ്പത് ഉദ്യോഗസ്ഥര്‍ അധികമായിരുന്നു. ആറ് ഉദ്യോഗസ്ഥരെയാണ് ബിഹാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ചത് ഏഴ് പേരെയാണ്.
കേരളത്തില്‍ 2007ല്‍ 27 ഉദ്യോഗസ്ഥരുടെ കുറവുണ്ടായിരുന്നു. സംസ്ഥാനം ചോദിച്ചിരുന്നത് 14 ഉദ്യോഗസ്ഥരെയാണ്.
ചുരുങ്ങിയത് ഏഴ് ഉദ്യോഗസ്ഥരെങ്കിലും വേണമെന്നും സംസ്ഥാനം അറിയിച്ചിരുന്നു. എന്നാല്‍ ലഭിച്ചത് രണ്ടുപേരെ മാത്രമാണെന്നും ഹാരിസ് ബീരാന് വാദിച്ചു. ഷൈനമോളെ കേരള കേഡറിലേക്ക് ഉള്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അഭിഭാഷകന് സുപ്രിംകോടതിയെ അറിയിച്ചു. കേസ് കോടതി വിധി പറയാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."