ബസ് മിന്നല്‍ പണിമുടക്ക്; വലഞ്ഞത് യാത്രക്കാര്‍
ഷൊര്‍ണൂര്‍: വിദ്യാര്‍ഥികളെ ബസില്‍ കയറ്റില്ലെന്ന് ആരോപിച്ചു വിദ്യാര്‍ഥികള്‍ പാലക്കാട്-ഗുരുവായൂര്‍ റോഡില്‍ ഓടുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരെ മര്‍ദിച്ചതായി ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഈ റൂട്ടില്‍ ഇന്നലെ ബസ് സര്‍വീസുകള്‍ നടത്തിയില്ല.
വാടാനാംകുറുശ്ശി ഐ.പി.ടി, ജി.പി.ടി സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കയറ്റിയില്ലെന്നും വിദ്യാര്‍ഥികളും വിദ്യാര്‍ഥികളെ കയറ്റിയെന്നു ജീവനക്കാരും പരസ്പരം ആരോപിച്ചു.
ബി.എം.എസ് നേതാക്കളായ സലിം തെന്നിലാപുരം നാരായണനും പൊലിസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുക്കാമെന്ന് പൊലിസ് അറിയിച്ചതോടെ സമരം പിന്‍വലിച്ചു. ഇന്ന് മുതല്‍ സാധാരണ പോലെ ബസുകള്‍ സര്‍വീസ് നടത്തും. കണ്ടാലറിയാവുന്ന ആറു വിദ്യാര്‍ഥികളുടെ പേരിലും വിദ്യാര്‍ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാരുടെ പേരിലും പൊലിസ് കേസെടുത്തു.
അതേ സമയം ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കു കാരണം യാത്രക്കാര്‍ വലഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."