HOME
DETAILS
MAL
ലഖിംപുര്‍ ഖേരി: സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ കേന്ദ്രമന്ത്രിയുടെ മകന് സമന്‍സ്
backup
October 07 2021 | 15:10 PM
ലഖ്‌നൗ: ലഖിംപുര്‍ ഖേരി കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ ചോദ്യം ചെയ്യാനായി പൊലിസ് വിളിപ്പിച്ചു.
സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് ഇന്നാണ് പൊലിസ് സമന്‍സ് അയച്ചത്. ആശിശ് മിശ്രക്കെതിരെ പൊലിസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് ആശിശ് പാണ്ഡെ, ലവ കുശ് എന്നിവര്‍ക്കും പൊലിസ് നോട്ടിസയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതോടെ ദുരീകരിക്കപ്പെടുമെന്ന് ഐജി ലക്ഷ്മി സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."