HOME
DETAILS
MAL
വിദേശ സഞ്ചാരികള്‍ക്കായി ഇന്ത്യ ഒരുങ്ങുന്നു; പതിനഞ്ച് മുതല്‍ വിസ അനുവദിക്കും
backup
October 07 2021 | 15:10 PM
ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഒന്നരവര്‍ഷം മുന്‍പ് വിദേശസഞ്ചാരികള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കി. ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ ഇന്ത്യയിലേക്ക് വരുന്ന വിദേശസഞ്ചാരികള്‍ക്ക് ഒക്ടോബര്‍ പതിനഞ്ച് മുതല്‍ വിസ അനുവദിക്കും.
സാധാരണ ഫ്ളൈറ്റില്‍ എത്തുന്നവര്‍ക്ക് നവംബര്‍ പതിനഞ്ച് മുതല്‍ പുതിയ വിസ അനുവദിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. കേന്ദ്രആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം എന്നീ വകുപ്പുകളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തതെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ടൂറിസ്റ്റ് വിസ പുനഃരാരംഭിക്കാന്‍ പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."