നന്മ നിറഞ്ഞ മനസുകളില്‍ നിന്ന് ദിബിന് ദാസിന് സഹായ ഹസ്തവുമായി വ്യാപാരികളും ബസുടമയും
ശ്രീകൃഷ്ണപുരം: വൃക്ക രോഗ ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ദിബിന്ദാസിനെ സഹായിക്കാന്‍ നന്മ നിറഞ്ഞ മനസുകള്‍ ഒന്നിച്ചു. വ്യാപാരികളും ബസുടമയും ഓട്ടോ-ടാക്സി തൊഴിലാളികളുമാണ് സഹായിക്കാന്‍ രംഗത്തു വന്നത്.
വ്യാപാരി വ്യവസായ ഏകോപന സമിതി ദിബിന്ദാസിന്റെ കുടുംബത്തിന് 60000 രൂപ കൈമാറി. മണ്ണാര്‍ക്കാട്- ചെര്‍പ്പുളശ്ശേരി റൂട്ടിലോടുന്ന ഡയാന ബസ് ശനിയാഴ്ച്ചയിലെ കളക്ഷന്‍ തുക ദിബിന്ദാസിന്റെ ചികില്‍സക്കായി നല്‍കും. കോട്ടപ്പുറത്തെ ഓട്ടോ-ടാക്സി തൊഴിലാളികളും ശനായാഴ്ച്ചയിലെ കളക്ഷന്‍ തുക ദിബിന്ദാസിന്റെ കുടുംബത്തിന് നല്‍കും.
ശ്രീകൃഷ്ണപുരം ഷെഡിന്കുന്ന് കൊടകര വീട്ടില്‍ കാളിദാസന്റെ മകനാണ് ബിരുദ വിദ്യാര്‍ഥിയായ ദിബിന്ദാസ്. ഒരു മാസം മുന്‍പാണ് രോഗ ലക്ഷണം കണ്ടത്.
രണ്ടു പെണ്മക്കളും ഭാര്യയും ഉള്‍പ്പെടെയുള്ള കാളിദാസന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം ഷെഡിന്കുന്നിലെ തട്ടുകടയാണ്. പിതാവിന്റെ കൂടെ കടയില്‍ സഹായി കൂടിയായിരുന്നു ദിബിന്ദാസ്.
തോട്ടരയിലെ താന്‍ പഠിക്കുന്ന കല്ല്യാണി കോളജില്‍ തല ചുറ്റി വീണ ദിബിന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഇരുവൃക്കകളും തകരാറിലാണെന്ന വിവരം അറിയുന്നത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആഴ്ച്ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിസിസ് നടത്തുന്നുണ്ട്.
ഉടന്‍ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അമ്മ പ്രേമലത വൃക്ക നല്കാന് തയ്യാറാണെങ്കിലും പതിനഞ്ച് ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സഹപാഠികള്‍, വിവിധ കോളജ് വിദ്യാര്‍ഥികള്‍ എന്നിവരും സഹായിക്കാന്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."