ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം; അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ വാഹനത്തിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍.
കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഒരു പ്രതിക്ക് നാളെ വൈകിട്ട് അഞ്ചുമണി വരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ വാദം കേള്‍ക്കും.
അതേസമയം, ഐ.പി.സി 124 പ്രോസിക്യൂഷനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് പ്രോസിക്യൂഷന് വിശദീകരിച്ചു. എന്നാല്‍, യാത്ര തടസ്സപ്പെടുത്തിയാല്‍ വകുപ്പ് നിലനില്‍ക്കുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നാളെ വിശദീകരണം നല്‍കാമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം; അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."