അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം
ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യ ചൈന സംഘര്‍ഷം. സംഘര്‍ഷ സാഹചര്യം മണിക്കൂറുകള്‍ നീണ്ടു. ഇന്ത്യന്‍ ചൈനീസ് സൈനികര്‍ മുഖാമുഖം വന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യഥാര്‍ഥ നിയന്ത്രണ രേഖക്ക് സമീപം ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞു. ഇതിനിടയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ തര്‍ക്കമുണ്ടായാതായി റിപ്പോര്‍ട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് സ്ഥിതി സാന്തമാക്കുകയായിരുന്നു.
അരുണാചല്‍ സെക്ടറിലാണ് ചൈനയുടെ കടന്നുകയറ്റമുണ്ടായത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കില്ല. അതിര്‍ത്തികള്‍ ഔദ്യോഗികമായി വേര്‍തിരിച്ചിട്ടില്ലാത്തതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ലൈന്‍ ഓഫ് ആക്ച്ചല്‍ (എല്‍.എ.സി) നെ കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇരുസൈന്യവും മുഖാമുഖം കണ്ടുമുട്ടുമ്പോള്‍ നിലവിലുള്ള പ്രോട്ടോകോള്‍ അനുസരിച്ചാണ് സ്ഥിതി നിയന്ത്രിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."