ജില്ലയില്‍ നെല്ല് സംഭരണം തുടങ്ങി
കോട്ടായി: പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ കൂടുതല്‍ ആവേശത്തോടെ നെല്ല് സംഭരണത്തില്‍ പങ്കാളികളാകാന്‍ എത്തുന്നു. പാടത്തുതന്നെ എത്തി നെല്ല് സംഭരിച്ച് രണ്ടു ദിവസത്തിനകം ബാങ്ക് അക്കൗണ്ടില്‍ പ്രതിഫലം എത്തുന്നവിധം സംഭരണം കാര്യക്ഷമമായി. അതിനാല്‍ സ്വകാര്യമില്ലുകാരെ ആശ്രയിക്കാതെതന്നെ കര്‍ഷകര്‍ക്ക് നെല്ല് നല്കാന് സംവിധാനമൊരുങ്ങി. സ്വകാര്യമില്ലുകാര്‍ ചുരുങ്ങിയ വില നല്കി കര്‍ഷകരെ കൊള്ളയടിക്കുന്ന ഏര്‍പ്പാടിനും അന്ത്യമായി.
കിലോയ്ക്ക് 21.50 രൂപയ്ക്കാണ് സപ്ലൈകോ സംഭരിക്കുന്നതെങ്കില്‍ 14 രൂപയ്ക്കാണ് സ്വകാര്യമില്ലുകാര്‍ വാങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് നെല്ല് സംഭരണത്തിന്റ രജിസ്ട്രേഷന് നടപടി തുടങ്ങിയത്. സെപ്റ്റംബര്‍ 17 വരെ തുടരും.
കൊയ്ത്ത് ആരംഭിക്കാറായ വടക്കഞ്ചേരി, ആലത്തൂര്‍ മേഖലയിലെ കര്‍ഷകര്‍ സപ്ലൈകോയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യവെ ചെറിയ തടസമുണ്ട്. ഇത് നീക്കാന്‍ കൂടി സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."