HOME
DETAILS

ഇസ്‌ലാമിനെതിരേ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കല്‍ അജന്‍ഡയായി മാറി: ജിഫ്‌രി തങ്ങള്‍

  
backup
October 08 2021 | 05:10 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a6%e0%b5%8d

ജലീല്‍ അരൂക്കുറ്റി


കൊച്ചി: ജിഹാദ് വിമര്‍ശനങ്ങളും യാഥാര്‍ഥ്യങ്ങളും എന്ന പ്രമേയത്തില്‍ സമസ്ത ഏകോപനസമിതി സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിനായ സമസ്ത ബോധനയത്‌നത്തിന് തുടക്കമായി. ഇസ്‌ലാമിനെതിരേ തെറ്റിദ്ധാരണകള്‍ ഏറ്റുപറഞ്ഞു പ്രചരിപ്പിക്കല്‍ അജന്‍ഡയായി മാറിയിരിക്കുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ബോധനയത്‌നം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.


ഭാഷ നോക്കി മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുന്നതല്ല ഖുര്‍ആനും ഇസ്‌ലാമിലെ പദപ്രയോഗങ്ങളും. ജിഹാദിന്റെ അര്‍ഥതലം മനസിലാക്കേണ്ടതുണ്ട്. ഉത്തരവാദിത്വപ്പെട്ടവര്‍ പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ നാട്ടിലെ മതസൗഹാര്‍ദം തകര്‍ക്കുന്ന ഒരു വാക്കും അതില്‍ ഉണ്ടാകരുത്. ഇസ്‌ലാം അനുവദിക്കാത്ത മയക്കുമരുന്ന് ഉപയോഗിച്ച് എങ്ങനെയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ആരെങ്കിലും ചിലര്‍ കുഴപ്പങ്ങളുണ്ടാക്കിയാല്‍ അത് ഇസ്‌ലാമിന്റെമേല്‍ കെട്ടിവയ്ക്കരുതെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടില്‍, ശിവഗിരി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (ജിഹാദ് സത്യവും മിഥ്യയും) , അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (നാര്‍കോട്ടിക് ജിഹാദ്), ഓണംപിള്ളി മുഹമ്മദ് ഫൈസി (ലൗജിഹാദ്) എന്നിവര്‍ വിഷയാവതരണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസന്‍ ഫൈസി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, യു. ശാഫി ഹാജി, എ.എം പരീത് എന്നിവര്‍ പ്രസംഗിച്ചു.


സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ സിദ്ദീഖ് ഹാജി പതാക ഉയര്‍ത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എന്‍.എ.എം അബ്ദുല്‍ഖാദര്‍ സ്വാഗതവും സമസ്ത ബോധനയത്‌നം ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ നന്ദിയും പറഞ്ഞു. അഡ്വ. വി.കെ ബീരാന്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍, എം.എം അബൂബക്കര്‍ ഫൈസി, ഒ.എം ശരീഫ് ദാരിമി, ഇസ്മാഈല്‍ ഹാജി എടച്ചേരി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഒര്‍ണ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, മൊയ്ദു നദ്‌വി, പി.എ മൂസല്‍ ഫൈസി, എം.എം ശംസുദ്ധീന്‍ ഫൈസി, അലങ്കോട് ഹസന്‍, സിയാദ് ചെമ്പറക്കി, എന്‍.കെ മുഹമ്മദ് ഫൈസി, കെ.കെ ഇബ്രാഹിം ഹാജി പെഴക്കപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago