ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് UN പ്രമേയം പാസാക്കി; പിന്തുണച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കിരാത ആക്രമണം 68 മത്തെ ദിവസത്തിലേക്ക് കടന്നതോടെ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് യു.എന്‍ പൊതുസഭ പ്രമേയം പാസാക്കി. ഓസ്ട്രിയ, പരാഗ്വെ, ചെക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂഗിനിയ എന്നിങ്ങെയുള്ള പത്ത് രാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള 153 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസ്സായത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യു.എന്‍ പ്രമേയം പാസാക്കുന്നത്. ഒക്ടോബര്‍ 27ന് 120 രാജ്യങ്ങളുടെ പിന്തുണയില്‍ പ്രമേയം പാസാക്കിയിരുന്നു. അന്ന് ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.
അതേസമയം, വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ ധിക്കരിച്ച് ദിവസങ്ങളുടെ ശാന്തതയ്ക്ക് ശേശം ഗസ്സയില്‍ ആക്രമണം നടത്തിയ ഇസ്‌റാഈല്‍ നിലപാട് മാറ്റി സമാധാനപാതയിലേക്ക്. വ്യവസ്ഥയോടെ വെടിനിര്‍ത്തല്‍ ആകാമെന്ന് ഇസ്‌റാഈല്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു. നിശ്ചിത എണ്ണം ബന്ദികളെ ഹമാസ് കൈമാറിയാല്‍ വെടിനിര്‍ത്താമെന്ന് ഇസ്‌റാഈല്‍ പ്രതിനിധികള്‍ അറിയിച്ചതായി വിശ്വസനീയ സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രമുഖ ഇസ്‌റാഈലി മാധ്യമം ഹാരെറ്റ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹമാസുമായി മറ്റൊരു വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ ഈജിപ്തിന്റെയും ഖത്തറിന്റെയും സഹായം ഇസ്‌റാഈല്‍ തേടിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബന്ദിമോചനം ആണ് ഇതിനായി ഇസ്‌റാഈല്‍ മുന്നോച്ചുവച്ച ഉപാധി. ഇസ്‌റാഈല്‍ ആവശ്യം ചര്‍ച്ചചെയ്യാനായി ഖത്തര്‍, യു.എസ്, ഈജിപ്ത് പ്രതിനിധികള്‍ ഉടന്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഗസ്സയില്‍ തുടര്‍ച്ചയായി സൈനികര്‍ കൊല്ലപ്പെടുന്നതാണ് ഇസ്‌റാഈലിനെ വീണ്ടും വെടിനിര്‍ത്തലിന്റെ പാതയിലേക്ക് കൊണ്ടുവന്നതെന്നാണ് സൂചന. കരയാക്രമണം തുടങ്ങിയ ശേഷം നൂറിലധികം അധിനിവേശ സൈനികരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."