HOME
DETAILS

'വകതിരിവില്ലാത്ത ബോംബാക്രമണം, ഇസ്‌റാഈലിന് ലോകത്തിന്റെ പിന്തുണ നഷ്ടപ്പെടുന്നു' ഒറ്റപ്പെടുമെന്ന സ്ഥിതി വന്നതോടെ 'കൈകഴുകി' ബൈഡന്‍

  
backup
December 13 2023 | 03:12 AM

biden-warns-israel-risks-losing-support-over-indiscriminate-gaza-bombing

'വകതിരിവില്ലാത്ത ബോംബാക്രമണം, ഇസ്‌റാഈലിന് ലോകത്തിന്റെ പിന്തുണ നഷ്ടപ്പെടുന്നു' ഒറ്റപ്പെടുമെന്ന സ്ഥിതി വന്നതോടെ 'കളം മാറി' ബൈഡന്‍

വാഷിങ്ടണ്‍: ഗസ്സയില്‍ ക്രൂരമായ ആക്രമണങ്ങളില്‍ ലോകമെമ്പാടും എതിര്‍പ്പുകള്‍ ശക്തമാവുന്നതിനിടെ ഇസ്‌റാഈലിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കയും. ഗസ്സയില്‍ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്‌റാഈലിന്റെ ലോകത്തിന്റെ പിന്തുണ നഷ്ടപ്പെടുകയാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കുന്നു. തീവ്രചിന്താഗതിയുള്ള സര്‍ക്കാറിനെ ബെഞ്ചമിന്‍ നെതന്യാഹു മാറ്റേണ്ടതുണ്ടെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്ക തങ്ങള്‍ക്കൊപ്പമാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ആവര്‍ത്തിച്ചതിനു പിന്നാലെയാണ്, വാഷിങ്ടണില്‍ നടന്ന ധനസമാഹരണ പരിപാടിയില്‍ ബൈഡന്റെ പ്രസ്താവന. ഗസ്സയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്രതലത്തില്‍ ആവശ്യമുയരവെ, കൂടുതല്‍ ഒറ്റപ്പെടുന്ന സ്ഥിതി ആയതോടെയാണ് നയംമാറുന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റിന്റെ പരാമര്‍ശം.

'ഇസ്‌റാഈലിന്റെ സുരക്ഷ അമേരിക്കയുടെ കൈകളില്‍ ഭദ്രമാണ്. എങ്കിലും ഇപ്പോള്‍ അത് അമേരിക്കക്കും അപ്പുറമാണ്. അതിന് ലോകത്തിന്റെ മുഴുവന്‍ പിന്തുണ ആവശ്യമാണ്' ബൈഡന്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ ബോംബ് വര്‍ഷം നടത്തുന്നതിലൂടെ അവര്‍ക്ക് ആപിന്തുണ നഷ്ടപ്പെടുകയാണ്- ബൈഡന്‍ ചൂണ്ടിക്കാട്ടി.

ഇസ്‌റാഈലിന്റെ ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും യാഥാസ്ഥിതികമായ സര്‍ക്കാറാണ് ഇതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. നെത്‌ന്യാഹു സര്‍ക്കാറിന്റെ നിലപാടുകള്‍ മാറ്റേണ്ടതുണ്ട്. ഈ സര്‍ക്കാര്‍ രാജ്യത്തെ കൂടുതല്‍ പ്രയാസത്തിലേക്ക് തള്ളിവിടുകയാണെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

എന്നാല്‍, ഉടനൊന്നും യുദ്ധം അവസാനിപ്പിക്കാന്‍ തയാറല്ലെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവേ, യുദ്ധം എന്ന് അവസാനിക്കുമെന്ന് കൃത്യമായി പറയാന്‍ ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് തയാറായില്ല. നിലവിലെ കരയുദ്ധവും വ്യോമാക്രമണവും ആഴ്ചകള്‍ തുടരുമെന്ന് ഗാലന്റ് സൂചിപ്പിച്ചു. തുടര്‍ന്നുള്ള സൈനിക നടപടികള്‍ മാസങ്ങളോളം തുടര്‍ന്നേക്കുമെന്നും ഗാലന്റ് പറഞ്ഞു. യുദ്ധത്തിന്റെ അടുത്തഘട്ടം തീവ്രത കുറഞ്ഞ രീതിയില്‍ പ്രധാന ചെറുത്തുനില്‍പ് കേന്ദ്രങ്ങളില്‍ മാത്രമായി ചുരുക്കും.

ഗസ്സയുടെ സുരക്ഷ നിയന്ത്രണം അനിശ്ചിതമായി ഇസ്‌റാഈല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഗസ്സയുടെ ചെറിയ പ്രദേശത്തുപോലും ഹമാസിനെ അധികാരത്തില്‍ നിലനിര്‍ത്തി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് അവര്‍ വിജയിച്ചുവെന്ന പ്രതീതിയാണുണ്ടാക്കുകയെന്നാണ് ഇസ്‌റാഈലും യു.എസും പറയുന്ന വാദം.

ഇന്നും ഇസ്‌റാഈല്‍ ഗസ്സയില്‍ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്‌റാഈല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 18,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗസ്സയിലെ 23 ലക്ഷത്തോളം വരുന്ന ജനങ്ങളില്‍ 80 ശതമാനവും വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു.

വടക്കന്‍ ഗസ്സ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നുകഴിഞ്ഞു. തെക്കന്‍ ഗസ്സയിലെ അനുദിനം ശോഷിച്ചുവരുന്ന രക്ഷാതുരുത്തുകളിലേക്ക് ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്യുന്നത്. ഗസ്സയിലെ മിക്ക ഭാഗങ്ങളിലും ആരോഗ്യപരിപാലന സംവിധാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിശ്ചലമായിരിക്കുകയാണ്.

പരിധിയിലധികം ആളുകള്‍ താമസിക്കുന്ന അഭയകേന്ദ്രങ്ങളിലും തമ്പുകളിലും പട്ടിണിയും രോഗവ്യാപനവുമുണ്ടാകുമെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago