'ഹജ്ജിന് പോകുന്നവര്‍ക്ക് എ.സി ബസ്, ശബരിമലക്ക് പോകുന്നവര്‍ക്ക്….ഹിന്ദുവായാല്‍ കേരളത്തില്‍ കുട്ടികള്‍ക്കും രക്ഷയില്ലെന്ന് മറ്റൊരു ട്വീറ്റ്' വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തിരികൊളുത്തി സംഘ്പരിവാര്‍
'ഹജ്ജിന് പോകുന്നവര്‍ക്ക് എ.സി ബസ്, ശബരിമലക്ക് പോകുന്നവര്‍ക്ക്….ഹിന്ദുവായാല്‍ കേരളത്തില്‍ കുട്ടികള്‍ക്കും രക്ഷയില്ലെന്ന് മറ്റൊരു ട്വീറ്റ്' വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തിരികൊളുത്തി സംഘ്പരിവാര്‍
ശബരിമലയെ വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള തുറിപ്പു ചീട്ടാക്കി സംഘ്പരിവാര്‍. അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ശബരിമലയില്‍ തിരക്കിനിടെ അച്ഛനെ കാണാന്‍ വൈകിയപ്പോള്‍ കരഞ്ഞ കുട്ടിയുടെ വീഡിയോ ഉപയോഗിച്ചാണ് ഒരു പ്രചാരണം. ഹിന്ദുവായാല്‍ കുട്ടികള്‍ക്കു പോലും ഇവിടെ രക്ഷയില്ലെന്ന നിലക്കാണ് ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരപിപ്പിച്ചത്. അച്ഛനെ കരഞ്ഞ കുട്ടിയെ പൊലിസുകാരന്‍ ആശ്വസിപ്പിക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അച്ഛനെ കുട്ടിയുടെ അടുത്തെത്തുന്നതും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഒഴിവാക്കി കുട്ടിയുടെ ഫോട്ടോ മാത്രം ക്രോപ്പ് ചെയ്‌തെടുത്ത് കേരളത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ക്രൂരതയെന്ന പേരില്‍ പ്രചരിപ്പിക്കുകയാണിവര്‍.
These are not just random trolls. These are trolls backed and endorsed by the Prime Minister of India and his key ministers.
— Saif (@isaifpatel) December 12, 2023
The fake news they spread to disturb harmony and ignite communal flames in the country is green-lit from the very top. pic.twitter.com/FxXslYUJ0c
ആള്‍ട്ട് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറാണ് വിദ്വേഷ ട്വീറ്റുകള്‍ പുറത്തുവിട്ടത്. മിസ്റ്റര്‍ സിന്‍ഹ എന്ന എക്കൗണ്ടില്‍നിന്നാണ് ഒരു പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഈ എക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. കേരളത്തില്‍നിന്ന് പ്രതീഷ് വിശ്വനാഥന്‍ അടക്കമുള്ള ഹിന്ദുത്വ നേതാക്കളും ഇത് ഹിന്ദുക്കള്‍ക്കെതിരായ പിണറായി സര്‍ക്കാരിന്റെ അതിക്രമം എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്.
A video of Sabarimala rush where a kid is seen crying and seeking help to find his father and the police personnel consoling the kid is shared with misleading context.
— Mohammed Zubair (@zoo_bear) December 12, 2023
Hello @TheKeralaPolice ?
These accounts are trying to incite people online by misrepresenting the video. pic.twitter.com/FIoRpo7Xfd
ഹജ്ജിന്റെ പേരില്‍ മുസ്‌ലിംകളുമായി ബന്ധപ്പെടുത്തിയുള്ള വ്യാജപ്രചാരണങ്ങളും സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ നടത്തുന്നുണ്ട്. ഹജ്ജിന് പോകുന്നവര്‍ക്ക് എ.സി ബസില്‍ സൗകര്യമൊരുക്കുന്നുവെന്ന രീതിയില്‍ രണ്ട് ഫോട്ടോകളും ചേര്‍ത്തുവെച്ചാണ് പ്രചാരണം. ശബരിമല എന്ന പേര് മാറ്റി വാവര്‍ മല എന്ന് ആക്കിമാറ്റണമെന്ന് ഹൈക്കോടതിയോട് ആരെങ്കിലും ആവശ്യപ്പെടണമെന്നും തുടര്‍ന്ന് അയ്യപ്പന്മാരുടെ ദുരിത യാത്ര കാണേണ്ടി വരുകയില്ലെന്നും തീവ്ര ഹിന്ദുത്വര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
അതേസമയം വ്യാജ പ്രചാരണങ്ങള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സത്യാവസ്ഥ മനസിലാക്കാതെ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കരുതെന്നും, കാര്യങ്ങള്‍ മനസിലാക്കിയിട്ടും വര്‍ഗീയ പ്രചരണങ്ങള്‍ നടത്താനായി തീവ്ര ഹിന്ദുത്വര്‍ കാത്തിരിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."