കെ.എ.എസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകളില്‍ വനിതകള്‍
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയര്‍മാനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 105 തസ്തികകളിലേക്കാണ് ആദ്യ നിയമനം.
സ്ട്രീം ഒന്നില്‍ എസ്. മാലിനിക്കാണ് ഒന്നാം റാങ്ക്. രണ്ടാംറാങ്ക് നന്ദന പിള്ള, മൂന്നാം റാങ്ക് ഗോപിക ഉദയന്‍, നാല് ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം. എന്നിവര്‍ സ്വന്തമാക്കി. സ്ട്രീം ഒന്ന് മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെടും. 68 പേര്‍ സപ്ലിമെന്റി പട്ടികയിലും ഉള്‍പ്പെടും.
സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് അഖില ചാക്കോ സ്വന്തമാക്കി. രണ്ടാം റാങ്ക് ജയകൃഷ്ണന്‍ കെ.ജി, മൂന്ന് പാര്‍വതി ചന്ദ്രന്‍ എല്‍., നാല് ലിബു എസ്. ലോറന്‍സ്, അഞ്ചാം റാങ്ക് ജോഷോ ബെന്നല്‍ ജോണ്‍ എന്നിവര്‍ നേടി. 70 പേര്‍ മെയിന്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടും. 113 സപ്ലിമെന്ററി പട്ടികയിലും ഉള്‍പ്പെട്ടു.
സ്ട്രീം മൂന്നില്‍ ഒന്നാം റാങ്ക് അനൂപ് കുമാര്‍ വി., രണ്ടാംറാങ്ക് അജീഷ് കെ, മൂന്നാംറാങ്ക് പ്രമോദ് ജി.വി. നാലാം റാങ്ക് ചിത്രലേഖ കെ.കെ. അഞ്ചാം റാങ്ക് സനൂബ് എസ്. എന്നിവര്‍ നേടി. 69 പേര്‍ മെയിന്‍ പട്ടികയിലും 113പേര്‍ സപ്ലിമെന്ററി റാങ്ക് പട്ടികയിലും ഉള്‍പ്പെട്ടു.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു സംസ്ഥാന ചരിത്രത്തിലെ പുതിയ ഭരണ സര്‍വീസിനു തുടക്കമാകും. സിവില്‍ സര്‍വീസിനു സമാനമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണ സര്‍വീസാണ് കെഎഎസ്. രണ്ടാം ഗസറ്റഡ് പോസ്റ്റിലേക്കാണ് ആദ്യ നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."