'18,412…8000…6200…7,700' വെറും നമ്പറുകളല്ല, ഗസ്സയിലെ സയണിസ്റ്റ് ഭീകരതയുടെ നേര്‍ ചിത്രങ്ങളാണ്
'18,412…8000…6200…7,700' വെറും നമ്പറുകളല്ല, ഗസ്സയിലെ സയണിസ്റ്റ് ഭീകരതയുടെ നേര്‍ ചിത്രങ്ങളാണ്
'18,412...8000...6200...7,700' കാണുമ്പോള്‍ ഇതെന്തെന്ന് തോന്നാം..കുറേ നമ്പറുകളല്ലേ എന്നൊരു നിസ്സാരമായ ചിന്ത വന്നേക്കാം. എന്നാല്‍ ഇത് വെറും നമ്പറുകളല്ല. ഗസ്സിലെ ഇസ്‌റാഈല്‍ ഭീകരതയുടെ നേര്‍ചിത്രങ്ങളാണ് ഈ ഓരോ അക്കങ്ങളിലും തെളിയുന്നത്. ഗസ്സയില്‍ നിന്ന് ദിനംപ്രതി പുറത്തു വരുന്ന എണ്ണമറ്റ ക്രൂരതകളുടെ ചിത്രങ്ങള്‍.
ഗസ്സ ആരോഗ്യ മന്ത്രാലയമാണ് പുതിയ വിശദമായ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇസ്‌റാഈല്‍ വംശീയ ഉന്മൂലനം ആരംഭിച്ച് 67 നാളുകള്‍ വരെയുള്ള കണക്കുകളാണിത്. ഈ ദിവസങ്ങളില്‍ 1,644 കൂട്ടക്കൊലകള്‍ നടത്തി സ്യണിസ്റ്റ് സേന. 18,412 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 8000 കുട്ടികളാണ്. നവജാത ശിശുക്കള്‍ ഉള്‍പെടെ വരുമിതില്‍. 6200 സ്ത്രീകളും കൊല്ലപ്പെട്ടു. 300 ആരോഗ്യ പ്രവര്‍ത്തകരേയും 86 മാധ്യമപ്രവര്‍ത്തകരേയും സയണിസ്റ്റ് വകവരുത്തി. 32 പ്രതിരോധ സേനാംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.
7,700 പേരെ കാണുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ ഭൂരിഭാഗം പേരും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാവാമെന്നാണ് നിഗമനം. 50,100 പേര്‍ക്ക് പരുക്കേറ്റതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
126 സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകളാണ് ഇസ്‌റാഈല്‍ തകര്‍ത്തത്. 277 സ്‌കൂളുകള്‍ ബാഗികമായോ പൂര്‍ണമായോ തകര്‍ത്തു. 110 പള്ളികളില്‍ പൂര്‍ണമായും തകര്‍ത്തു. 196 പള്ളികള്‍ പള്ളികള്‍ ഭാഗികമായി നശിപ്പിച്ചു. മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തു. 52,500 ഹൗസിങ് യൂനിറ്റുകള്‍ പൂര്‍ണമായി തകര്‍ത്തു. 254,000 ഹൗസിങ് യൂനിറ്റുകള്‍ ഭാഗികമായി തകര്‍ത്തു. 22 ആശുപത്രികളാണ് ഇസ്‌റാഈല്‍ ആക്രമണങ്ങളിലും ഉപരോധത്തിലും പരിശോനകളിലും പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 110 ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 102 ആംബുലന്‍സുകളും ഇസ്‌റാഈല്‍ നശിപ്പിച്ചു.
GAZA HEALTH MINISTRY: 18,412 Palestinians have been killed and more than 50,000 wounded in Israel’s ongoing genocide in Gaza starting on October 7.
— The Palestine Chronicle (@PalestineChron) December 12, 2023
Palestinian and international estimates say that the majority of those killed and wounded are women and children.
FOLLOW OUR LIVE… pic.twitter.com/gLxWbN2NUZ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."