ലംഖിപൂര്‍ ഖേരി സംഭവം: കൊലക്കുറ്റം ചുമത്തിയ കേസില്‍ ഇത്ര ഉദാരസമീപനമോ?
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലംഖിപൂര്‍ ഖേരിയില്‍ വാഹനം ഇടിച്ചുകയറ്റി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് സുപ്രിംകോടതി. കേസിലെ പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു.
'യുപി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടിയില്‍ ഞങ്ങള്‍ തൃപ്തരല്ല. ഉത്തരവാദിത്തമുള്ള ഗവണ്‍മെന്റിനെയും പൊലിസിനെയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സംഭവം ഗൗരവമേറിയതാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.
എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലും കാര്യമില്ല. കൊലക്കുറ്റം ചുമത്തിയ കേസില്‍ സാധാരണ ഇത്രയും ഉദാര സമീപനം ഉണ്ടാകുമോ എന്ന് കോടതി ചോദിച്ചു.
പ്രതികള്‍ക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിച്ചേ മതിയാവൂ. അന്വേഷണം നടത്താന്‍ മറ്റൊരു ഏജന്‍സിയെ നിര്‍ദേശിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 20ന് ആദ്യ കേസായി വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അതേസമയം മിശ്രയ്ക്ക് ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കൊലക്കേസ് പ്രതിയോട് നോട്ടിസ് നല്‍കി ഹാജരാകാന്‍ പറയുന്നതിന്റെ ആവശ്യമെന്താണെന്നായിരുന്നു കോടതി ഇതിനോട് പ്രതികരിച്ചത്. ക്രൂര കൊലപാതകമാണ് നടന്നതന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."