കുവൈത്ത്: മാൻഹോളുകളിൽ നിന്ന് ബോംബുകളും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി
Kuwait: Bombs, explosives and weapons found in manholes
കുവൈത്ത് സിറ്റി: സബാഹ് അൽ-സേലത്തിലെ സെക്കൻഡറി സ്കൂളിലെ മലിനജല മാൻഹോളിൽ നിന്ന് സ്മോക്ക് ബോംബുകളും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി. ഇറാഖി അധിനിവേശത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷൻ വിദഗ്ധ സംഘം സ്ഥിരീകരിച്ചു.
പ്രാദേശിക ദിനപത്രമായ അൽ-അൻബ യിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, മലിനജല ജലം ഒഴുകുന്ന മാൻഹോളുകൾ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും വേണ്ടി തുറന്നപ്പോൾ സ്മോക്ക് ബോംബുകളും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തുകയായായിരുന്നു. ഉടനെ തന്നെ സ്കൂൾ അഡ്മിനിസ്ട്രേഷൻ അധികാരികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തന വകുപ്പിന് റിപ്പോർട്ട് ചെയ്യുകയും സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."