പ്രീമിയര്‍ ഓട്ടോ പാര്‍ട്‌സ് 15-ാം ശാഖ മുസഫയില്‍ ആരംഭിച്ചു
അബുദാബി: ജപ്പാന്റെ ജെന്യുവിന്‍ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സിന്റെ യുഎഇയിലെ ഏറ്റവും വലിയ റീടെയില്‍ ഷോറൂം പ്രീമിയര്‍ ഓട്ടോ പാര്‍ട്‌സ് എല്‍എല്‍സി അബുദാബി മുസഫ-5ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഈ രംഗത്തെ പ്രമുഖരായ കെഎംഎ ഗ്രൂപ് ഓഫ് കമ്പനീസിന് കീഴിലുള്ള പതിനഞ്ചാമത്തെ ശാഖയാണ് തുറന്നത്. കെഎംഎ ഗ്രൂപ് സ്ഥാപകന്‍ കെ.എം അബൂബക്കറിന്റെ സാന്നിധ്യത്തില്‍ അല്‍ഷിഫ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് കാസിം ഔട്‌ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രീമിയര്‍ ഗ്രൂപ് എംഡി ഷാനവാസ് അബൂബക്ക ര്‍, എ.കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, സൈനുദ്ദീന്‍ ഹോട്ട്പാക്ക്, റിയാസ് കില്‍ട്ടന്‍, ഹാരിസ് ബിസ്മി, അബ്ദുസ്സലാം സഖാഫി, നഹാസ് അബൂബക്കര്‍, മുനീര്‍ അല്‍ വഫ, സത്താര്‍ മാമ്പ്ര, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ അജ്മല്‍ ഖാന്‍, ഷാസില്‍ ഷൗക്കത്ത് തുടങ്ങിയ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഗുണനിലവാരമുള്ള അസ്സല്‍ സ്‌പെയര്‍ പാര്‍ട്ടുകളുടെ വൈവിധ്യ ശേഖരമാണ് ഷോറൂമിലുുള്ളത്. ഉപയോക്താക്കള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ച് മികച്ച സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് ഷാനവാസ് അബൂബക്കര്‍ പറഞ്ഞു. ഒരേസമയം നൂറിലധികം വാഹനങ്ങള്‍ക്ക് പാര്‍ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.
രാജ്യത്തെ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് വിപണന രംഗത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നാണ് പ്രീമിയര്‍ ഓട്ടോ പാര്‍ട്‌സ് എല്‍എല്‍സിയെന്നും, വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കെഎംഎ ഗ്രൂപ് ഈ മേഖലയില്‍ ഉപയോക്താക്കള്‍ക്കിടയിലെ വിശ്വസനീയ നാമമാണെന്നും ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു. അബുദാബിക്ക് പുറമെ, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് മറ്റു ഔട്‌ലെറ്റുകളുള്ളത്. ടൊയോട്ട, നിസ്സാന്‍, മിത്‌സുബിഷി, ഐസൂസൂ, ഹീനോ, ഹോണ്ട തുടങ്ങിയ ജാപനീസ് ബ്രാന്‍ഡുകളുടെ യുഎഇയിലെ അംഗീകൃത വിതരണക്കാര്‍ കൂടിയാണിവര്‍. വര്‍ഷങ്ങളായി ഉപയോക്താക്കള്‍ നല്‍കുന്ന മികച്ച പിന്തുണക്ക് ഷാനവാസ് അബൂബക്കര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."