ആഗോളതലത്തിൽ ഒന്നാമൻ;മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത് :ആഗോളതലത്തിലെ വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഒമാൻ തലസ്ഥാനമായ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ സംഘടനയായ ‘എയർഹെൽപി’ന്‍റെ സർവേയിൽ ആണ് ഒമാൻ വിമാനത്താവളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. സ്‌കോർ 8.54 ആണ് കരസ്ഥമാക്കിയിരിക്കുന്നത്. കൃത്യനിഷ്ഠക്ക് 8.4, ഷോപ്പുകൾക്ക് 8.9 ഉപഭോക്തൃ അഭിപ്രായം 8.7, എന്നിങ്ങനെയാണ് മസ്കത്ത് വിമാനത്താവളം സ്കോർ കരസ്ഥമാക്കിയിരിക്കുന്നത്.
ആഗോള തലത്തിലുള്ള എയർ പോർട്ടുകളുടെ ഗുണ നിലവാരം പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. അതിൽ ആണ് ഒമാനിലെ മസ്കത്ത് വിമാനത്താവളം ഇടം പിടിച്ചിരിക്കുന്നത്.
മസ്കറ്റ് വിമാനത്താവളത്തിൽ എത്തുന്ന എയർലൈനുകളുടെയും പ്രകടനം മികച്ചതാണ്. എയർഹെൽപ് സ്കോർ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ നല്ലൊരു സ്ഥാനത്താണ് മസ്കത്ത് വിമാനത്താവളം എത്തിയിരിക്കുന്നത്. 2023 ജനുവരി ഒന്നു മുതൽ, സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്തൃ അഭിപ്രായം, കൃത്യനിഷ്ഠ, ക്ലെയിം പ്രോസസിങ് എന്നിവയാണ് പ്രധാനമായി കണക്കുക്കൂട്ടിയിരിക്കുന്നത്. 83 പ്രമുഖ എയർലൈനുകളെയാണ് ഇതിൽ വിലയിരുത്തിരിക്കുന്നത്.
മസ്കത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ പോലെ തന്നെ ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തിൽ അഞ്ചാം സ്ഥാനം ആണ് സ്വന്തമാക്കിയിരിക്കുന്നത്. 8.41 പോയന്റുമായി ആണ് ഖത്തർ അഞ്ചാം സ്ഥനത്ത് എത്തിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള യൂറോവിങ്സ്, ലോട്ട് പോളിഷ് എയർലൈൻസ് എന്നിവയാണ് രണ്ട് . മൂന്ന് സ്ഥാനങ്ങൾ നേടിയിരിക്കുന്നത്.
ഒമാൻ എയർ ആഗോളതലത്തിൽ 14ാം സ്ഥാനം ആണ് കരസ്ഥമാക്കിയിരിക്കുന്നത്. 7.79 സ്കോറോടെ ആണ് 14ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഉപഭോക്തൃ അഭിപ്രായം 8.1സ്കോർ ലഭിച്ചു. ക്ലെയിം പ്രോസസിങ് 6 പോയിന്റും, കൃത്യസമയം പാലിക്കൽ 9.3 പോയിന്റ് ആണ് ലഭിച്ചത്. ആഗോളാടിസ്ഥാനത്തിൽ 194 വിമാനത്താവളങ്ങളെ സൂക്ഷ്മപരിശോധന നടത്തിയാണ് റേറ്റിങ് തയ്യാറാക്കിയത്. ലോകതലത്തിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന എയർലൈൻ ടുണിസെയർ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."