നാളികേര കര്‍ഷകരുടെ കുടിശ്ശിക ഓണത്തിന് മുന്‍പ് നല്‍കും: മന്ത്രി വി.എസ് സുനില്‍ കുമാര്‍
പാലക്കാട്: നാളികേര കര്‍ഷകരുടെ സംഭരണ കുടിശ്ശിക തുക ഓണത്തിന് മുന്‍പ് തീര്‍ത്ത് നല്‍കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കര്‍ഷകരില്‍ നിന്ന് നാളികേരങ്ങള്‍ പരമാവധി എണ്ണം സംഭരിക്കും. നാളികേര സംഭരണ കേന്ദ്രങ്ങള്‍ 382 ല്‍ നിന്ന് 500 എണ്ണത്തിലേക്ക് വ്യാപിപ്പിക്കും. ഇതു സംബന്ധിച്ച് നാഫെഡ്, മാര്‍ക്കറ്റ്‌ഫെഡ്, നാളികേര വികസന ബോര്‍ഡ് തുടങ്ങിയവമായി സജീവ ചര്‍ച്ച നടത്തി വരികയാണ്. ഒരു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകും.
കേരഫെഡ് പുനസംഘടിപ്പിച്ച് സിവില്‍ സപ്ലൈസ് വഴിയും റേഷന്‍ കടകള്‍ വഴിയും പരമാവധി അളവില്‍ വെളിച്ചെണ്ണ വിതരണം നടത്തും. വിളഞ്ഞതും ഗുണമേന്മ ഉറപ്പാക്കുന്നതുമായ നാളികേരങ്ങള്‍ തന്നെ നല്‍കണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണ കമ്പനികളെ ശക്തിപ്പെടുത്തി നാളികേരത്തില്‍ നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുമെന്നും സംസ്ഥാനത്ത് നാളികേര പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി സുപ്രഭാതത്തോട് പറഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."