ഐസിഫോസ്സിലെ ഗവേഷണ പ്രോജക്റ്റുകളില്‍ നിയമനം; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം
ഐസിഫോസ്സിലെ ഗവേഷണ പ്രോജക്റ്റുകളില്‍ നിയമനം; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം
ഐ.ടി വകുപ്പിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ കേന്ദ്രത്തില്‍ (ഐസിഫോസ്സ്) പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപണ്‍ ഹാര്‍ഡ്വെയര്‍, ഓപണ്‍ ഐഒറ്റി, ലാംഗ്വേജ് കംപ്യൂട്ടിങ്, മെഷീന്‍ ലേണിങ്, അസിസ്റ്റീവ് ടെക്‌നോളജി, ഇഗവേണന്‍സ്, സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ്, സ്വതന്ത്ര ഇങ്കുബേഷന്‍ എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
റസര്‍ച്ച് അസോസിയേറ്റ് (വേതനം: 3500045000), റിസര്‍ച്ച് അസിസ്റ്റന്റ് (വേതനം: 2500035000) തസ്തികകളിലാണു നിയമനം. പ്രവൃത്തി പരിചയമുള്ള BTech / MTech / BE / ME / BSc / MSc / MCA / MBA / MA (Computational Linguistics / Linguistics) ബിരുദധാരികള്‍ക്ക് 18ന് ഐസിഫോസ്സില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡാറ്റയുമായി പങ്കെടുക്കാം.
റിസര്‍ച്ച് അസോസിയേറ്റിന് നാലും റിസര്‍ച്ച് അസിസ്റ്റന്റിന് രണ്ടും വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ജെഡര്‍ ആന്‍ഡ് ടെക്‌നോളജി ഫെലോഷിപ്പ്, ലാബ് ടെക്‌നീഷ്യന്‍സ്, പ്രോജക്ട് അസിസ്റ്റന്റ്, അപ്രന്റീസ് എന്നീ തസ്തികകളിലേക്കും കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: icfoss.in, 0471 2700012.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."