പ്രവാസികൾക്ക് ആശ്വാസമേകാൻ ആകാശ എയർ വരുന്നു; മൂന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഉടൻ സർവീസ്
പ്രവാസികൾക്ക് ആശ്വാസമേകാൻ ആകാശ എയർ വരുന്നു; മൂന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഉടൻ സർവീസ്
ദോഹ: പ്രവാസികൾക്ക് ആശ്വാസ വാർത്ത പരത്തി ആകാശ എയര്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ 2024 മാര്‍ച്ച് അവസാനത്തോടെയാകും സർവീസ് തുടങ്ങുക. തുടക്കത്തിൽ മൂന്ന് ഗൾഫ് രാജ്യങ്ങളിലെ നാല് നഗരങ്ങളിലേക്ക് കേരളത്തിൽ നിന്ന് സർവീസ് നടത്തുമെന്നാണ് വിവരം. വൈകാതെ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും ആകാശ എയര്‍ പറക്കും.
ഖത്തറിലെ ദോഹ, സഊദിയിലെ റിയാദ്, ജിദ്ദ, കുവൈത്തിലെ കുവൈത്ത് സിറ്റി എന്നീ നഗരങ്ങളിലേക്ക് ആദ്യഘട്ട സര്‍വീസ് നടത്തുക. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ അംഗീകാരത്തിനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ആകാശ എയര്‍ സിഇഒ വിനയ് ദുബെ പറഞ്ഞു. മറ്റു വിമാനങ്ങളിൽ വിമാന ടിക്കറ്റ് മൂന്നിരട്ടിയോളം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ബജറ്റ് വിമാന സർവീസ് ആശ്വാസമാകും. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശ സർവീസുകൾ നടത്തുന്നതിന് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചത്.
വിനയ് ദുബെയും ആദിത്യ ഘോഷും ചേർന്നാണ് ആകാശ എയർ സ്ഥാപിച്ചത്. നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് എയർലൈനിൽ 46% ഓഹരിയുണ്ട്. എസ്‌എൻവി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡായ ആകാശ എയർ മുംബൈ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. 5 വർഷത്തിനുള്ളിൽ ഏകദേശം 72 വിമാനങ്ങളുടെ ഫ്ളീറ്റ് സൈസ് ഉണ്ടാക്കുക എന്നതാണ് ആകാശയുടെ ലക്ഷ്യമെന്ന് വിനയ് ദുബെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."