പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: പ്രതികള്‍ക്കെതിരെ യു.എ.പി.എ; അഞ്ചാമനും പിടിയില്‍, പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയെന്ന് സൂചന
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: പ്രതികള്‍ക്കെതിരെ യു.എ.പി.എ; അഞ്ചാമനും പിടിയില്‍, പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയെന്ന് സൂചന
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തെന്ന് ഡൽഹി പൊലിസ്. പാർലമെന്റിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭ സെക്രട്ടറി ജനറൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു. രാത്രിയോടെയാണ് കേസിലെ അഞ്ചാമനെന്ന് സംശയിക്കുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝായെ പൊലിസ് പിടികൂടുന്നത്.
പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധിച്ച സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശിയും എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ മനോരഞ്ജന്‍, പാര്‍ലമെന്റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെ ഇന്നലെത്തന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വിക്രം എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികള്‍ ഒന്നിച്ച് താമസിച്ചതെന്നും പൊലിസ് പറയുന്നു.
പ്രതികള്‍ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്. പിടിയിലായ അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യും. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകപ്രശ്‌നം, മണിപ്പൂര്‍ എന്നീ വിഷയങ്ങളിലുള്ള പ്രതിഷേധമാണുണ്ടായതെന്നാണ് പ്രതികളുടെ മൊഴി. മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടായെന്നാണ് വിലയിരുത്തല്‍.
സംഭവത്തെതുടര്‍ന്ന് പാര്‍ലമെന്റില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പാര്‍ലമെന്റില്‍ സന്ദര്‍ശകരെ തല്‍ക്കാലം പ്രവേശിപ്പിക്കേണ്ടെന്നും സുരക്ഷാവിഭാഗം തീരുമാനിച്ചു. എം.പിമാര്‍, ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സന്ദര്‍ശകര്‍ എന്നിവരെ വ്യത്യസ്ത പ്രവേശന കവാടങ്ങളിലൂടെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. പരിശോധനക്ക് ബോഡി സ്‌കാനറും ഗാലറികളില്‍നിന്ന് ചാടാതിരിക്കാന്‍ സന്ദര്‍ശക ഗാലറികളില്‍ ചില്ലുമറയും സ്ഥാപിക്കും. അതിനിടെ ഡല്‍ഹി പൊലിസ് സ്‌പെഷല്‍ സെല്‍ അന്വേഷണം ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."