അനധികൃതമായി ഓവർടേക്കിങ് വേണ്ട; എക്സിറ്റ്-ഐ റഡാർ നിങ്ങളെ പിടികൂടും
അനധികൃതമായി ഓവർടേക്കിങ് വേണ്ട; എക്സിറ്റ്-ഐ റഡാർ നിങ്ങളെ പിടികൂടും
അബുദാബി: എമിറേറ്റിൽ പുതിയ റഡാർ സംവിധാനം പ്രവർത്തനക്ഷമമായതായി അബുദാബി പൊലിസ് അറിയിച്ചു. എക്സിറ്റ് - ഐ (EXIT-I) എന്ന പേരിലുള്ള സംവിധാനം ട്രാഫിക് ലംഘനം നടത്തുന്നവരെ കൃത്യമായി തിരിച്ചറിയും. ഡ്രൈവിംഗ് സമയത്ത് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് താമസക്കാരെ അറിയിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്ന് അതോറിറ്റി അറിയിച്ചു.
മൂന്നും കൂടിയ (ത്രികോണ കവല) കവലയിൽ ഓവർടേക്ക് ചെയ്യുന്നവരെ റഡാർ പിടികൂടും. വാഹനങ്ങൾക്ക് മുന്നിലേക്ക് മനപ്പൂർവ്വം മറ്റു റോഡുകളിൽ നിന്ന് പ്രവേശിക്കുന്ന വാഹനമോടിക്കുന്നവരെയും ഈ ഓട്ടോമാറ്റിക് സിസ്റ്റം നിരീക്ഷിക്കുന്നു. വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിനും അംഗീകൃത സ്ഥലങ്ങളിൽ നിന്ന് മാത്രം മറ്റു റോഡുകളിലേക്ക് പ്രവേശിക്കുന്നതിനുമുള്ള അവബോധം വർദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
അബുദാബിയിലെ റോഡുകളില്‍ വിവിധ ഇടങ്ങളിലായി നൂറുകണക്കിന് റഡാറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഫ്രഞ്ച് സാങ്കേതികവിദ്യ കമ്പനിയായ ഐ.ഡി.ഇ.എം.ഐ.എ, യു.എ.ഇ ആസ്ഥാനമായ അലയന്‍സ് ട്രാഫിക് സിസ്റ്റംസ് എന്നിവയുമായി യോജിച്ചാണ് അബൂദബി പൊലീസ് റഡാര്‍ സേവനം ഉപയോഗിക്കുന്നത്.
അതേസമയം, നിയമ ലംഘനങ്ങൾ പിടിച്ച് ശിക്ഷിക്കുകയല്ല, ഗതാഗത സുരക്ഷ വർധിപ്പിക്കാനാണ് റഡാർ ക്യാമറകൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."