HOME
DETAILS
MAL
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി
backup
December 14 2023 | 07:12 AM
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ റോഡില്‍ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (മൂന്ന്) തള്ളി. പ്രതികളുടേത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരായ യദുകൃഷ്ണന്, അഷിഖ് പ്രദീപ്, ആര്.ജി.ആഷിഷ്, ദിലീപ്, റയാന്, അമന് ഗഫൂര്‍, റിനോ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഐ.പി.സി 143, 147, 149, 283,353 വകുപ്പുകള്‍ പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഗവര്‍ണറുടെ ആവശ്യപ്രകാരം ഐ.പി.സി 124 അനുസരിച്ചും കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."