'നദി മുതല്‍ പുഴ വരെ ഫലസ്തീന്‍ സ്വാതന്ത്രമാവണം, ഗസ്സന്‍ ജനതയോടുള്ള അനീതി നിങ്ങള്‍ക്ക് ദോഷം ചെയ്യും' ഇസ്‌റാഈല്‍ സൈനിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഫലസ്തീന്‍ അനുകൂലികള്‍
'നദി മുതല്‍ പുഴ വരെ ഫലസ്തീന്‍ സ്വാതന്ത്രമാവണം, ഗസ്സന്‍ ജനതയോടുള്ള അനീതി നിങ്ങള്‍ക്ക് ദോഷം ചെയ്യും' ഇസ്‌റാഈല്‍ സൈനിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഫലസ്തീന്‍ അനുകൂലികള്‍
ജറുസലേം: ഇസ്‌റാഈല്‍ സൈനിക വെബ്‌സൈറ്റ് ഫലസ്തീന്‍ അനുകൂലികള്‍ ഹാക്ക് ചെയ്തു. ഫലസ്തീനെ വിമോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 'അനോണിമസ് ജോ'യെന്ന് സ്വയം വിശേഷിപ്പിച്ച ജോര്‍ദാനിയന്‍ സംഘമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.
'കരയിലൂടെയോ ആകാശത്തിലൂടെയോ ഇലക്‌ട്രോണിക് വഴിയോ ഗസ്സയിലെ ഞങ്ങളുടെ ആളുകളോട് നിങ്ങള്‍ നടത്തുന്ന അനീതിയും അക്രമവും മൂലം ഭീകരതയും കൊലപാതകവും യുദ്ധവും മാത്രമാണ് നിങ്ങള്‍ക്ക് ലഭിക്കുക. ' അവരുടെ സന്ദേശത്തില്‍ പറയുന്നു. ഹാക്കിംഗ് ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇത് നിങ്ങളുടെ വൃത്തികെട്ട പ്രവൃത്തികള്‍ക്കും ക്രൂരതയ്ക്കും ഗാസയിലെ ഞങ്ങളുടെ ദുര്‍ബലരായ ആളുകളെ കൊല്ലുന്നതിനുമുള്ള പ്രതികരണമല്ലാതെ മറ്റൊന്നുമല്ല- അവരുടെ കുറിപ്പില്‍ പറയുന്നു.
ഇതൊരു തുടക്കം മാത്രമാണ്. ഇവിടെ നിന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നു, നദി മുതല്‍ കടല്‍ വരെ ഫലസ്തീനിന്റെ വിമോചനം മാത്രമേ ഞങ്ങള്‍ അംഗീകരിക്കൂ. നിങ്ങളുമായുള്ള ഞങ്ങളുടെ യുദ്ധം ശാശ്വതമായി നീണ്ടുനിന്നാലും, നിങ്ങള്‍ ഞങ്ങളില്‍ നിന്ന് കൊലപാതകവും ഭീകരതയും അല്ലാതെ മറ്റൊന്നും കണ്ടെത്തുകയില്ല'
ഹാക്കര്‍മാര്‍ ഹാക്ക് ചെയ്ത വെബ്‌സൈറ്റില്‍ അറബിയില്‍ കുറിച്ചത്: ഫലസ്തീനിലും ഗസ്സയിലുമുള്ള ജനങ്ങളോട് ജോര്‍ദാനില്‍ നിന്നുള്ള സഹോദരന്മാര്‍ അറിയിക്കുന്നത്: മനസ്സ് കൊണ്ടും പ്രവൃത്തി കൊണ്ടും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഇത് ഞങ്ങളുടെ വാക്കാണ്, സ്വതന്ത്രരായ എല്ലാ മുസ്‌ലിമിന്റെയും വാക്കാണ്'.
അതേസമയം, വെടിനിര്‍ത്തല്‍ ആവശ്യം ഉയരുമ്പോഴും ഗസ്സയിലും വെസ്റ്റ്ബാങ്കിലും കൂട്ടക്കുരുതി ഇസ്‌റാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്. രണ്ടു മാസത്തിലേറെയായി തുടരുന്ന വംശഹത്യയില്‍ ഗസ്സയില്‍ മാത്രം 18,608 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അരലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ മാത്രം 196 പേരെയാണ് ഇസ്‌റാഈല്‍ കൊന്നത്. ഗസ്സയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് യുഎന്‍ ചൂണ്ടിക്കാട്ടുന്നത്. ഗസ്സയില്‍ കരയുദ്ധം തുടങ്ങിയ ശേഷം തങ്ങളുടെ 116 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്‌റാഈല്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."