ക്ഷേമ പെന്ഷന് വിതരണം: വള്ളത്തോള്‍ നഗറില്‍ ഇടത് മുന്നണിയില്‍ കലാപം
ചെറുതുരുത്തി: ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിച്ച് നല്‍കുന്നതിനെ ചൊല്ലി വള്ളത്തോള്‍നഗര്‍ പഞ്ചായത്തില്‍ ഇടത് മുന്നണിയില്‍ കലാപം. പെന്ഷന് വിതരണം സി.പി.എം മേളയാക്കി മാറ്റിയെന്ന് ആരോപിച്ച് സി.പി.ഐ രംഗത്തെത്തി.
പെന്ഷന് വിതരണത്തിന് ചുമതലയുള്ള ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ തന്നെ അറിയിക്കുക പോലും ചെയ്യാതെ പരിപാടിയുടെ ഉദ്ഘാടനം സി.പി.എം നേതാക്കളെ മാത്രം അറിയിച്ച് ഏകപക്ഷീയമായി നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് പി.പത്മജ ഏകാധിപതിയെ പോലെയാണ് പെരുമാറിയതെന്ന് സി.പി.ഐ നേതാവും സ്ഥിരം സമിതി അധ്യക്ഷനുമായ പി.ടി തമ്പി മണി ആരോപിച്ചു.
ഇന്നലെ രാവിലെ മുതല്‍ തന്നെ തമ്പി മണി പഞ്ചായത്ത് ഓഫിസില്‍ ഉണ്ടായിരുന്നു. ഉദ്ഘാടനം തന്നെ അറിയിക്കുക പോലും ചെയ്തില്ലെന്ന് തമ്പി മണി പറയുന്നു.
ഇടത് ഐക്യം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ പെന്ഷന് നല്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സി.പി.എം നീക്കം വില കുറഞ്ഞ രാഷ്ട്രീയമാണെന്നും തമ്പി മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."