ഡി.വൈ.എഫ്.ഐക്കാരനായ പ്രതിയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നു- ഡീന്‍ കുര്യാക്കോസ്
ഡി.വൈ.എഫ്.ഐക്കാരനായ പ്രതിയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നു- ഡീന്‍ കുര്യാക്കോസ്
തൊടുപുഴ: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ പ്രതിയെ രക്ഷപ്പെടുത്താന്‍ ഉന്നത തല ഗൂഢാലോചന നടന്നു എന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. പ്രതി കുറ്റം സമ്മതിച്ചതാണെന്നും പിന്നെ എങ്ങനെ രക്ഷപ്പെട്ടെന്നും ഡീന്‍ ചോദിച്ചു.
കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നല്കാന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ഡീന്‍ കുര്യാക്കോസ് ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.
'പ്രതിയെ രക്ഷപ്പെടുത്തിയത് പോലീസും പ്രോസിക്യൂഷനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ്…
ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാര് ഇടപെട്ടിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്.
ഭരണ നേതൃത്വത്തില്‍ നിന്നുള്ള ഇടപെടല്‍ കൊണ്ടാണ് ഡിവൈഎഫ്ഐ കാരനായ പ്രതി രക്ഷപ്പെട്ടത് എന്നുള്ളത് വ്യക്തം.!
പ്രതിയുടെ കുറ്റസമ്മതവും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൊലപാതകവും ബലാല്‍സംഗവും എല്ലാം ആധികാരികമായ തെളിവുകള്‍ തന്നെ ആയിരുന്നു.
അവയെല്ലാം അട്ടിമറിക്കപ്പെട്ടത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല കുടുംബത്തിന് നീതി ലഭിക്കണം.
ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകും…'- അദ്ദേഹം ഫേസ്ബുക്കിലും കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."