HOME
DETAILS
MAL
നവരാത്രി ദിനങ്ങളില്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി യൂനിയന്‍ ബാങ്ക്; പാലിച്ചില്ലെങ്കില്‍ പിഴ; വിവാദം
backup
October 09 2021 | 09:10 AM
ആലപ്പുഴ: നവരാത്രി ആഘോഷങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി പൊതുമേഖലാ ബാങ്ക് ആയ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ ഏഴ് മുതല്‍ 15 വരെയാണ് ഡ്രസ് കോഡ് നിശ്ചയിച്ചിരിക്കുന്നത്. മഞ്ഞ, പച്ച, ഗ്രേ, ഓറഞ്ച്, വെള്ള, ചുവപ്പ്, നീല, പര്‍പ്പിള്‍, പിങ്ക് കളറുകളിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ 200 രൂപ പിഴയൊടുക്കേണ്ടിവരും.
ഓരോ ദിവസവും ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കുലറിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്തെത്തി.
മുംബൈയിലെ ആസ്ഥാനത്ത് നിന്നാണ് യൂണിയന് ബാങ്ക് ശാഖകളിലേക്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."