HOME
DETAILS

ലുലുവിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

  
backup
December 14 2023 | 11:12 AM

consumers-are-advised-to-be-cautio

കൊച്ചി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കമ്പളിപ്പിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പര്‍മാര്‍ക്കറ്റ് പ്രൊമോഷന്‍ എന്ന വ്യാജേന ക്രിസ്മസ്പുതുവത്സര സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്. ലുലു
ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ ഇല്ലാത്ത സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള വ്യാജ ലിങ്ക് ആളുകള്‍ക്ക് അയച്ചാണ് തട്ടിപ്പ് നടക്കുന്നത്.

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെക്കുറിച്ച് അറിയുമോ , എത്ര വയസ്സായി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ എത്രമാത്രം ഇഷ്ടപ്പെടുന്നു, നിങ്ങള്‍ പുരുഷനാണോ സ്ത്രീയാണോ തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് പോകുന്നത്. ഇതിന് ഉത്തരം നല്‍കുന്നതിന് പിന്നാലെ വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചെന്ന് തെറ്റിധരിപ്പിക്കും, ഈ സമ്മാനങ്ങള്‍ ഇരുപത് പേര്‍ക്കോ, അഞ്ച് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്കോ ഫോര്‍വേര്‍ഡ് ചെയ്യണം തുടങ്ങിയ നിബന്ധനകള്‍ എത്തും. സമ്മാനം ലഭിക്കുമെന്ന് തെറ്റിധരിച്ച് ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്ന ഈ സന്ദേശങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരിലേക്കാണ് എത്തുന്നത്.

ഇത്തരം തട്ടിപ്പില്‍ അകപ്പെടാതെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലുലു മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യരുതെന്നും ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയണമെന്നും ഉപഭോക്താക്കളോട് ലുലു അഭ്യര്‍ത്ഥിച്ചു.

ലുലുവിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago