സ്‌നേഹപ്രകാശവുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്‌കൂളില്‍ സ്‌നേഹപ്രകാശം പദ്ധതിക്ക് തുടക്കമായി. ഓരോ വിദ്യാര്‍ഥിയേയും സ്‌നേഹത്തിന്റെ വഴിയിലേക്ക് കൊണ്ടുവരേണ്ടത് ഒരു നല്ല വിദ്യാലയത്തിന്റെ അടയാളമാണ്. ജീവിതത്തില്‍ നാം ഒറ്റക്കല്ല. നമുക്ക് ചില കടമകളും ബാധ്യതകളുമുണ്ട്.
കാരുണ്യവും സഹജീവി സ്‌നേഹവും നഷ്ടപ്പെടാതെ കാത്തുരക്ഷിക്കേണ്ട ചുമതല നമുക്കാണ്. നാഷനല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാര്‍ പിറന്നാള്‍ ആഘോഷം ആശംസയില്‍ ചുരുക്കിയും, കാന്റീനിലെ ഒരു ദിവസത്തെ മധുര പലഹാരം ഒഴിവാക്കിയും, ഓണപൂക്കളത്തിന്റെ ധാരാളിത്വം ഇല്ലാതാക്കിയും സഹപാഠികള്‍ക്കും രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും തങ്ങളുടെ സ്‌നേഹത്തിന്റെ പ്രകാശം വിടര്‍ത്താനുള്ള തയാറെടുപ്പിലാണ്.
ഒരു ദിവസം ഒരു രൂപ വീതം വിദ്യാര്‍ഥികള്‍ സ്വരൂപിക്കും. പണത്തിന്റെ മൂല്യത്തേക്കാള്‍ വലുതാണ് അവഗണന അനുഭവിക്കുന്നവര്‍ക്കായുള്ള കൈതാങ്ങ്. സ്റ്റേഹത്തിന്റെ പ്രകാശം തങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക് വിടരട്ടെ. വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും, ജീവനക്കാരും, അധ്യാപകരും സ്‌നേഹത്തിന്റെ തണലേകുവാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കൊപ്പം തയാറായിക്കഴിഞ്ഞു. സ്‌കൂള്‍ പ്രത്യേക അസംബ്ലിയില്‍ ഒന്നാം വര്‍ഷ വളണ്ടിയറായ മിഥുന മൈത്രന്‍ എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറി ടി.ബി ജ്യോതിക്ക് ആദ്യ തുക നല്‍കി കൊണ്ട് സ്‌നേഹപ്രകാശം ഉദ്ഘാടനം ചെയ്തു. എം.ജി വസന്തകുമാരി, അജി ജോര്‍ജ് ആലപ്പാട്, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ഒന്നാം വര്‍ഷ വളണ്ടിയര്‍മാരായ അഭിയ മാര്‍ട്ടിന്‍, ശ്രീലക്ഷ്മി ടി.ബി, മുവാദ് എ.എം എന്നിവര്‍ക്കാണ് സ്‌നേഹപ്രകാശം പരിപാടിയുടെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."