HOME
DETAILS
MAL
49 സഹകരണ ബാങ്കുകളില്‍ ക്രമക്കേട്; കരുവന്നൂരില്‍ നേരത്തെ പരാതി ലഭിച്ചു: വി.എന്‍ വാസവന് സഭയില്‍
backup
October 09 2021 | 11:10 AM
സംസ്ഥാനത്തെ കൂടുതല്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി മന്ത്രി വിഎന്‍ വാസവന്. കരുവന്നൂര്‍ ഉള്‍പ്പെടെ 49 സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 68 പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വാസവന് നിയസഭയെ അറിയിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നുവെന്നും സഹകരണമന്ത്രി വ്യക്തമാക്കി. 2019 ല്‍ അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പരാതി ലഭിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും വിഎന്‍ വാസവന് സഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."