സര്‍ഫ്രാസ് തിരിച്ചെത്തി:പാകിസ്ഥാന്‍ ട്വന്റി 20 ലോകകപ്പ് ടീമില്‍ മാറ്റം
ട്വന്റി 20 ലോകകപ്പ് ടീമില്‍ മാറ്റം വരുത്തി പാക്കിസ്ഥാന്‍. മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദ് അടക്കം മൂന്ന് താരങ്ങളെ പിസിബി ടീമില്‍ ഉള്‍പ്പെടുത്തി. സര്‍ഫറാസിനൊപ്പം ഓപ്പണര്‍ ഫഖര്‍ സമാന്‍, ബാറ്റര്‍ ഹൈദര്‍ അലി എന്നിവരാണ് ടീമില്‍ ഇടം നേടിയത്. ഫഖര്‍ റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന തരമാണ്. പകരം ഓള്‍റൗണ്ടര്‍ ഖുശ്ദില്‍ ഷായെ റിസര്‍വ് ലിസ്റ്റിലേക്ക് മാറ്റി. മുന്‍ പാക് താരം മോയിന്‍ ഖാന്റെ മകന്‍ അസം ഖാന്‍, പേസ് ബൗളര്‍ മുഹമ്മദ് ഹസ്‌നൈന്‍ എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായത്. അസം ഖാനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17നാണ് ആരംഭിക്കുക. ഒക്ടോബര്‍ 23 മുതല്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."