ചാറ്റ് ജി.പിടിയെ മറികടക്കാന്‍ ഇലോണ്‍ മസ്‌ക്കിന്റെ ചാറ്റ്‌ബോട്ട്; ഇന്ത്യയിലും ലഭ്യമാക്കിയെന്ന് കമ്പനി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉപഭോക്താക്കളുമായി സംവദിക്കാന്‍ കഴിയുന്ന ചാറ്റ്‌ബോട്ടുകള്‍ ടെക്ക് ലോകത്ത് ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് കോടിക്കണക്കിന് ഉപഭോക്താക്കളെ സ്വന്തമാക്കിയ ചാറ്റ് ജി.പി.ടിക്ക് പിന്നാലെ തങ്ങളുടെ സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്ക്.
ഗ്രോക്ക് എന്ന ചാറ്റ് ബോട്ടിനെയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 'കോണ്‍വെര്‍സെഷണല്‍ എഐ ഫോര്‍ അണ്ടര്‍സ്റ്റാന്‍ഡിങ് ദി യൂണിവേ'ഴ്‌സ് എന്നാണ് ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോടായ ഗ്രോക്ക് എ.ഐയുടെ ടാഗ്‌ലൈന്‍.
നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഉപഭോക്താക്കളുമായി സംവദിക്കാന്‍ സാധിക്കുമെന്നതാണ് ഗ്രോക്കിന്റെ പ്രധാന സവിശേഷത.എക്‌സ് പ്ലാറ്റ്‌ഫോമിലെ ഡേറ്റയിലേക്ക് തത്സമയ പ്രവേശനം നടത്താന്‍ സാധിക്കുകയും ചെയ്യുമെന്നതാണ് പുതിയ നിര്‍മിത ബുദ്ധി (എഐ) ചാറ്റ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. ഓപ്പണ്‍എഐ ചാറ്റ്ജിപിറ്റി, ഗൂഗിള്‍ പാമിനും (PaLM) എന്നിവയുടെ സാങ്കേതികവിദ്യയായ ലാര്‍ജ് ലാംഗ്വെജ് മോഡലില്‍ അധിഷ്ഠിതമാണ്
ഇന്ത്യയിലേ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1,300 രൂപ അല്ലെങ്കില്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന് 13,600 രൂപനല്‍കിയാണ് ഗ്രോക്ക് ഉപയോഗിക്കേണ്ടത്.
Content Highlights:Elon Musks X now rolling out its Grok AI in India
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."