ചിക്കനില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല; കാരണമിതാണ്
ഹോട്ടലിലും മറ്റും ചിക്കനും മറ്റും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കൂടെ നാരങ്ങാക്കഷ്ണം കൊണ്ട് വയ്ക്കുന്ന പതിവുണ്ട്. പലരും ഈ നാരങ്ങാ കഷ്ണം ഒഴിവാക്കുകയോ, അല്ലെങ്കില്‍ സാലഡിന് മുകളിലോ മറ്റോ ഇവ പിഴിഞ്ഞൊഴിച്ച് കഴിക്കാറോ ആണ് ചെയ്യുക. എന്നാല്‍ ചിക്കനും അതുപോലെ മറ്റ് മാംത്സ്യ വിഭവങ്ങളോ കഴിക്കുമ്പോള്‍ നാരങ്ങാനീര് അതിന് മുകളില്‍ പിഴിഞ്ഞ് കഴിക്കുന്നതാണ് ഉത്തമം എന്നാണ് ആരോഗ്യവിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്.
ഇറച്ചിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അയേണ്‍, കാത്സ്യം എന്നിവ ശരീരത്തില്‍ വേണ്ടവിധത്തില്‍ എത്തിച്ചേരാന്‍ ഇതിനൊപ്പം വൈറ്റമിന്‍ സി കൂടി ചേരേണ്ടതുണ്ട്. ഇതിനായിട്ടാണ് വൈറ്റമിന്‍ സി യുടെ കലവറയായ നാരങ്ങ മാംത്സ്യത്തിനൊപ്പം കഴിക്കണമെന്ന് പറയുന്നത്.ഇതിന് പുറമെ നാരങ്ങയ്ക്ക് ഏറെ ആരോഗ്യ ഗുണങ്ങളുമുണ്ട്.
വൈറ്റമിന്‍ സി സമ്പുഷ്ടമായ ഇത് ദഹനത്തിന് സഹായിക്കുന്ന ഒന്ന് കൂടിയാണ്. ഇതിനാല്‍ നാരങ്ങയുടെ ഉപയോഗം ഇറച്ചി എളുപ്പത്തില്‍ ദഹിക്കാന്‍ കാരണമാകുന്നു. നാരങ്ങയിലെ സിട്രിക്ക് ആസിഡ് പ്രോട്ടീനിനെ ചെറിയ ഘടകങ്ങളാക്കി മാറ്റുന്നതിലൂടെയാണ് ദഹന പ്രക്രിയ എളുപ്പമാകുന്നത്.
Content Highlights:benefits of adding lemon juice in chicken
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."