ഈരാറ്റുപേട്ട നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് 11ന് : മല്‍സരിക്കാനില്ലെന്ന് എല്‍.ഡി.എഫ്
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭയില്‍ തിങ്കളാഴ്ച നടക്കുന്ന ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എല്‍.ഡി.എഫ്. ജയിക്കാന്‍ എസ്.ഡി.പി.ഐയുടെ പിന്തുണ വേണമെന്ന സാഹചര്യം വന്നതോടെയാണ് പിന്മാറ്റമെന്ന് കരുതുന്നു. ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐയുമായും കോട്ടയം നഗരസഭയില്‍ ബി.ജെ.പിയുമായും ചേര്‍ന്ന് യു.ഡി.എഫ് ഭരണം അട്ടിമറിച്ചതിനെതിരെ എല്‍.ഡി.എഫിനുമെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു.
2021 ഡിസംബറില്‍ നടന്ന വിവിധ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ 28 സീറ്റുകളിലും എല്‍.ഡി.എഫ് മത്സരിക്കുകയും ഒമ്പത് സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.അധികാര സ്ഥാനത്തിനു വേണ്ടി പുറത്തുനിന്നുള്ള വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് മത്സരിക്കുകയും സ്ഥാനങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന യു.ഡി.എഫിന്റെ നിലപാടുകളല്ല എല്‍.ഡി.എഫിന് ഉള്ളത് എന്ന് നേതാക്കള്‍ പറഞ്ഞു.
ജനാധിപത്യവിരുദ്ധമായി, വിവേചനപരമായും പ്രവര്‍ത്തിക്കുന്ന യു.ഡി.എഫ് ചെയര്‍പേഴ്സനെതിരെ അവിശ്വാസം കൊണ്ടുവരുക എന്ന പ്രതിപക്ഷ കടമയാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്. അവിശ്വാസത്തില്‍ പുറത്തായ അവസരം മുതലാക്കി വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് ഏതെങ്കിലും സ്ഥാനത്തിനു വേണ്ടി മത്സരിക്കാന്‍ എല്‍.ഡി.എഫ് തയ്യാറല്ല.ഈ സാഹചര്യത്തില്‍ വിജയസാധ്യതയില്ലാത്ത തെരഞ്ഞെടുപ്പില്‍ ആരെയെങ്കിലും പിന്തുണച്ച് ഭരണത്തില്‍ വരുവാന്‍ എല്‍.ഡി.എഫ് താല്പര്യപ്പെടുന്നില്ലെന്നും 11ന് നടക്കുന്ന ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചതായും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."