സഊദിയിലേക്ക് പോകാൻ തയ്യാറെടുത്തോളൂ; രണ്ടര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപനം
സഊദിയിലേക്ക് പോകാൻ തയ്യാറെടുത്തോളൂ; രണ്ടര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപനം
റിയാദ്: സഊദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടക്കാൻ പോകുന്ന ലോക എക്‌സ്‌പോ 2030 ന് മുന്നോടിയായി വമ്പൻ തൊഴിൽ സാധ്യതകൾ തുറന്നിട്ട് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്. എക്‌സ്‌പോ 2030 ൽ സഊദി അറേബ്യ 2,50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ബുധനാഴ്ച റിയാദിൽ ആരംഭിച്ച ആദ്യ ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ (ജിഎൽഎംസി) "തൊഴിൽ വിപണിയിലെ ദ്രുതഗതിയിലുള്ള പുരോഗതി" എന്ന പ്രമേയത്തിലുള്ള മന്ത്രിതല സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
ടൂറിസം, ഐടി, കൺസ്ട്രക്ഷൻ, വിനോദസഞ്ചാരം, ഹോട്ടൽ തുടങ്ങി ഒട്ടു മിക്ക തൊഴിൽ മേഖലകളിലും തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് സാധ്യമായാൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് വലിയ അവസരം ലഭിക്കും. സഊദിയുടെ സ്വപ്ന പദ്ധതിയായ നിയോം പ്രൊജക്റ്റിന്റെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് പിന്നാലെയാണ് എക്‌സ്‌പോ 2030 ന്റെ ഭാഗമായും തൊഴിലവസരങ്ങൾ വരുന്നത്.
റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസ് നടക്കുന്നത്. സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി സമ്മേളനം ഉദ്ഘാടനം ചെയ്തു. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള 6,000-ലധികം പ്രതിനിധികളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."