HOME
DETAILS

സംവരണ മാനദണ്ഡവും സുപ്രിംകോടതി നിരീക്ഷണവും

  
backup
October 09 2021 | 19:10 PM

1156315156324563-2

 


അഡ്വ. ജി. സുഗുണന്‍


പിന്നോക്ക സംവരണം നമ്മുടെ ഭരണഘടനാപരമായ അവകാശമാണ്. വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യമേഖലകളില്‍ പിന്നണിയിലായ ജനവിഭാഗങ്ങള്‍ക്ക് ഉദ്യോഗസംവരണം നല്‍കിയുള്ള തീരുമാനം രാജ്യത്തെ ഭരണഘടനാ നിര്‍മാണസഭയില്‍ നിന്നാണുണ്ടായത്. പിന്നോക്ക ജനവിഭാഗങ്ങളില്‍ ആദ്യം പട്ടികജാതി- പട്ടികവര്‍ഗവിഭാഗം മാത്രമാണുണ്ടായിരുന്നതെങ്കില്‍ പിന്നീട് മറ്റു പിന്നോക്ക ജനവിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടു. പ്രസിദ്ധമായ മണ്ഡല്‍കമ്മിഷന്‍ റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച് വിധിയും(ഇന്ദ്രാസാഹ്‌നി കേസ്) പിന്നോക്ക സംവരണം സംബന്ധിച്ച് വളരെ വ്യക്തതയുണ്ടാക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ കേസ് വിധിയില്‍ സംവരണം സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിച്ചിരുന്നു. വിധിയിലെ പ്രസക്തഭാഗങ്ങള്‍:
1. ഭരണഘടനയിലെ അനുഛദം 16(4) പിന്നോക്കവിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വിസുകളിലെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും പ്രധാന നിയമമാകുന്നു.
2. പിന്നോക്ക വര്‍ഗങ്ങളെ ഭരണഘടന പ്രത്യേകമായി നിര്‍വചിക്കുന്നില്ലെങ്കിലും ജാതി, തൊഴില്‍, ദാരിദ്ര്യം, സാമൂഹികമായ പിന്നോക്കാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആ വര്‍ഗങ്ങള്‍ ഏതെല്ലാമെന്ന് നിശ്ചയിക്കേണ്ടത്.
3. അനുഛേദം 16(4) വിഭാവനം ചെയ്യുന്ന പിന്നോക്കാവസ്ഥ പ്രധാനമായും സാമൂഹ്യമായും വിദ്യാഭ്യാസപരവുമായിട്ടുള്ള പിന്നോക്കാവസ്ഥയാണ്.
4. സാമ്പത്തികാടിസ്ഥാനത്തിലുള്ള ടെസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിശ്ചിതമായ ഒരു വാര്‍ഷികവരുമാനത്തില്‍ കൂടുതലുള്ളവരെ പിന്നോക്കവര്‍ഗത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുക എന്നതാണ്. നിശ്ചിതവരുമാനത്തിനുമുകളിലുള്ളവരെ വെണ്ണപ്പാളി (രൃലമാ്യ ഹമ്യലൃ) എന്ന വിഭാഗത്തില്‍പ്പെടുത്തി അനുഛേദം 16(4)ന്റെ പരിരക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്.
5. ഏതെങ്കിലും ഒരു വര്‍ഗത്തിന് സംവരണം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം ആ വര്‍ഗത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വിസുകളില്‍ ലഭിച്ചിട്ടില്ല എന്നതായിരിക്കണം.
6. അനുഛേദം 16(4) വിഭാവനം ചെയ്യുന്ന സംവരണം ഒരു കാരണവശാലും പരമാവധി 50 ശതമാനത്തില്‍ അധികമാവാന്‍ പാടില്ല.
അനുഛേദം 16(4) വിഭാവനം ചെയ്യുന്ന പിന്നോക്കാവസ്ഥ പ്രധാനമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായിട്ടുമുള്ള പിന്നോക്കാവസ്ഥയാണെന്നും ഇതില്‍ അടിവരയിട്ട് പറയുന്നു. മുന്നോക്ക സംവരണത്തില്‍ ഈ മാനദണ്ഡമില്ലല്ലോ. ഏതെങ്കിലും ഒരു വര്‍ഗത്തിന് സംവരണം ലഭ്യമാകുന്നതിനുള്ള മാനദണ്ഡം ആ വര്‍ഗത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വിസുകളില്‍ ലഭിച്ചിട്ടില്ല എന്നതായിരിക്കണമെന്ന സുപ്രിംകോടതി വിധിയും മുന്നോക്ക സംവരണത്തില്‍ കാണാന്‍ കഴിയുകയില്ല. അനുഛേദം 16(4) വിഭാവനം ചെയ്യുന്ന സംവരണം ഒരു കാരണവശാലും 50 ശതമാനത്തില്‍ കൂടുതലാവാന്‍ പാടില്ലെന്ന വ്യവസ്ഥയും മുന്നോക്ക സാമ്പത്തിക സംവരണത്തില്‍ നഗ്നമായി ലംഘിക്കപ്പെടുകയാണ്. 50 ശതമാനത്തിന് പുറത്താണ് പല സംസ്ഥാനത്തും മുന്നോക്ക സംവരണം ഉള്‍പ്പെടുത്തിയിരിക്കുന്നത്.


നമ്മുടെ രാജ്യത്തെ മുന്നോക്ക സാമ്പത്തിക സംവരണം എക്‌സിക്യൂട്ടീവ് തീരുമാനമായിരുന്നു. പിന്നീട് ഇതിന് അനുസൃതമായ ഭരണഘടനാ ഭേദഗതിയും പാസാക്കിയെടുക്കപ്പെട്ടു. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ വാര്‍ഷിക വരുമാനപരിധി 8 ലക്ഷം രൂപയായി നിശ്ചയിച്ചതിനെതിരായാണ് ഇപ്പോള്‍ സുപ്രിംകോടതിയുടെ നിരീക്ഷണമുണ്ടായിരിക്കുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ വരുമാനപരിധി 8 ലക്ഷമാണെന്നും അതുകൊണ്ടാണ് മുന്നോക്ക സംവരണത്തിനും ഈ പരിധി നിശ്ചയിച്ചതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റ ഭാഷ്യം. ഇതിന് ഒരു ന്യായവുമില്ലെന്നാണ് പരമോന്നത കോടതി അടിവരയിട്ടുപറഞ്ഞിരിക്കുന്നത്.


മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സൂചികകള്‍ എന്തൊക്കെയാണെന്നും അവ നിര്‍ണയിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടി എന്താണെന്നും സുപ്രിംകോടതി ചോദിച്ചു. മുന്നോക്ക ജാതിക്കാരില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ 8 ലക്ഷം രൂപ വാര്‍ഷിക വരുമാനം മാനദണ്ഡമായി സ്വീകരിച്ച നടപടി ചോദ്യം ചെയ്താണ് സുപ്രിംകോടതിയുടെ ഈ വിമര്‍ശനം. അഖിലേന്ത്യാ മെഡിക്കല്‍ സീറ്റുകളില്‍ 27 ശതമാനം മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും (ഒ.ബി.സി) 10 ശതമാനം മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സംവരണം ചെയ്തതിനെതിരേ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.


മുന്നോക്ക സംവരണത്തിന്റെ വരുമാന മാനദണ്ഡം സര്‍ക്കാരിന്റെ നയവുമായി ബന്ധപ്പെട്ട വിഷയമാണെന്ന വാദം തള്ളിയ സുപ്രിംകോടതി മുന്നോക്ക സംവരണത്തിന് ഭരണഘടനാ ഭേദഗതിയുണ്ടെങ്കിലും അത് നിശ്ചയിക്കാന്‍ വരുമാന പരിധി നിര്‍ണയിച്ചത് നയപരമായ തീരുമാനമാണെന്ന് പറയാനാവില്ലെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്താകെ സാമ്പത്തിക സംവരണത്തിന് 8 ലക്ഷം വാര്‍ഷിക വരുമാന പരിധി നിശ്ചയിക്കുന്നതെങ്ങനെയെന്ന് കോടതി ആരാഞ്ഞു. ആരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്? സര്‍ക്കാരിന്റെ നയമെന്ന് പറഞ്ഞ് ഒഴിയാനാകില്ല. സാമ്പത്തിക സംവരണത്തിലെ ഭരണഘടനാ പ്രശ്‌നങ്ങള്‍ സുപ്രിംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും ഇത്തരം വിഷയങ്ങളില്‍ സാമൂഹിക ക്ഷേമ മന്ത്രാലയമാണ് ഉത്തരം നല്‍കേണ്ടതെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ പിന്നോക്കത്തിലായ ജനവിഭാഗങ്ങള്‍ക്ക് സംവരണത്തിനായി നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി തന്നെ ഈ നിലയിലുള്ള പിന്നോക്കാവസ്ഥ ഒന്നും തന്നെ ഇല്ലാത്ത മുന്നോക്ക സമുദായങ്ങള്‍ക്ക് നിശ്ചയിക്കുന്നതിന് യാതൊരു നീതീകരണവുമില്ലെന്നാണ് പരമോന്നത കോടതി നിരീക്ഷിച്ചിരിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം തന്നെ അവസാനിപ്പിക്കണമെന്ന ശക്തമായ അഭിപ്രായമുള്ളവരാണ് ബി.ജെ.പി - സംഘ്പരിവാര്‍ നേതൃത്വം. എന്തായാലും ഇവിടെ ഒരു മാനദണ്ഡവുമില്ലാതെ സാമ്പത്തികം മാത്രം നോക്കി മുന്നോക്ക സംവരണ മാനദണ്ഡം നിശ്ചയിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ തയാറായ സുപ്രിംകോടതി രാജ്യത്തെ നിലവിലുള്ള വലിയ അനീതിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago