ലഹരിപ്പാര്‍ട്ടി റെയ്ഡില്‍ വീണ്ടും ആരോപണം ; ബി.ജെ.പി നേതാവിന്റെ ബന്ധുവിനെ വിട്ടയച്ചെന്ന്
മുംബൈ: ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണം. ലഹരി പാര്‍ട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടെ എട്ടു പേര് അറസ്റ്റിലായ ആഡംബര കപ്പലില്‍ നിന്ന് ബി.ജെ.പി നേതാവിന്റെ ബന്ധു ഉള്‍പ്പെടെ രണ്ടു പേരെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) വിട്ടയച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആണ് ആരോപണമുന്നിയിച്ചിരിക്കുന്നത്. റെയ്ഡില്‍ നിന്ന് വിട്ടയച്ചവരില്‍ ഒരാള്‍ പ്രമുഖ ബി.ജെ.പി നേതാവിന്റെ ഭാര്യാ സഹോദരനാണെന്നാണ് നവാബിന്റെ ആരോപണം. വാര്‍ത്താസമ്മേളനത്തിലാണ് നവാബ് മാലിക് ആരോപണം ഉന്നയിച്ചത്.
റെയ്ഡില്‍ എട്ടു-പത്തുപേര്‍ പിടിയിലായെന്നായിരുന്നു ആദ്യം എന്‍.സി.ബി സോണല്‍ ഡയരക്ടര്‍ സമീര്‍ വാങ്കഡെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പിന്നീട് എങ്ങനെ എട്ടു പേരായി ഇതു ചുരുങ്ങിയെന്ന് മാലിക് ചോദിക്കുന്നു.
നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സ്വകാര്യ ഡിറ്റക്ടീവ് എന്നപേരില്‍ സാക്ഷിയാക്കിയ ഗൊസാവി എന്നയാള്‍ തട്ടിപ്പുകാരനാണെന്ന് നവാബ് നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിയാണെന്ന് കണ്ടെത്തിയ പൊലിസ്, പൂനെയിലെ ഒരു കേസില്‍ ഇയാള്‍ പിടികിട്ടാപ്പുള്ളിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതോടെ, നവാബിന്റെ പുതിയ ആരോപണത്തിന്റെ നടുക്കത്തിലാണ് ബി.ജെ.പി.
അതേസമയം, നവാബിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എന്‍.സി.ബി അറിയിച്ചു. സംഭവത്തോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."